News - 2024
കൊളംബിയന്‍ കത്തീഡ്രലില്‍ നിന്ന് തിരുവോസ്തി മോഷണം പോയി
പ്രവാചകശബ്ദം 09-09-2022 - Friday
ബൊഗോട്ട: കൊളംബിയയിലെ ബൊഗോട്ടയിലെ പ്രൈമേഷ്യൽ കത്തീഡ്രലില്‍ നിന്ന്‍ വിശുദ്ധ കുര്‍ബാന സൂക്ഷിച്ചിരിന്ന കുസ്തോതി കടത്തിക്കൊണ്ടു പോയി. സെപ്തംബർ 6ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഫാ. ഗോൺസാലോ മരിൻ ഗാർസിയൽ എന്ന വൈദികനാണ് ദിവസേനയുള്ള കുർബാനയ്ക്ക് ഉപയോഗിച്ചിരുന്ന കുസ്തോതി കത്തീഡ്രലിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായി പൊതുജനത്തെ അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ ദിവ്യബലിയില്‍ കൂദാശ ചെയ്ത തിരുവോസ്തി കുസ്തോതിയില്‍ സൂക്ഷിച്ചിരിന്നു. ബൊഗോട്ട അതിരൂപതയുടെ പരിധിയില്‍ വരുന്നതാണ് കത്തീഡ്രല്‍ ദേവാലയം. കുസ്തോതിക്ക് ഏകദേശം 15 സെന്റീമീറ്റർ ഉയരമുണ്ട്.
അധികാരികൾക്ക് ഇതിനകം പരാതി നൽകിയിട്ടുണ്ടെങ്കിലും വിശുദ്ധ കുര്‍ബാന സാത്താന്‍ ആരാധകരുടെ കൈയില്‍ അകപ്പെട്ടാല്‍ അവഹേളിക്കപ്പെടുവാനുള്ള സാധ്യതയാണ് വിശ്വാസി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നത്. അടുത്ത ദിവസങ്ങളിൽ കെന്നഡിയിലെ രണ്ട് ക്രിസ്ത്യൻ പള്ളികളിൽ നടന്നതിന് പുറമേയാണ് ആശങ്കാജനകമായ ഈ മോഷണം നടന്നതെന്ന് ബൊഗോട്ടയിൽ നിന്നുള്ള കൗൺസിലറായ എൽമർ റോജാസ് ട്വീറ്റ് ചെയ്തു. കൊളംബിയയിലെ പ്രസിദ്ധ ദേവാലയമാണ് പ്രൈമേഷ്യൽ കത്തീഡ്രൽ. 1538 ഓഗസ്റ്റ് 6ന് നഗരം സ്ഥാപിതമായത് മുതൽ ആരംഭിക്കുന്നതാണ് കത്തീഡ്രലിന്റെയും ചരിത്രം. വിശുദ്ധ പോൾ ആറാമൻ പാപ്പ, ജോൺ പോൾ രണ്ടാമൻ പാപ്പ, ഫ്രാൻസിസ് മാർപാപ്പ തുടങ്ങിയ പത്രോസിന്റെ പിന്‍ഗാമികള്‍ നിലവിലെ കത്തീഡ്രൽ സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക