India - 2024

തീരദേശത്തു 17 കിലോമീറ്റർ മനുഷ്യച്ചങ്ങല തീർത്ത് ആലപ്പുഴ-കൊച്ചി രൂപതകള്‍

പ്രവാചകശബ്ദം 11-09-2022 - Sunday

കൊച്ചി: തീരദേശവാസികളുടെ ജീവിതം ദുഃസഹമാക്കുന്ന വിഴിഞ്ഞം തുറമുഖ നിർമ്മാണം നിഷ്പക്ഷമായ വിദഗ്ധപഠനം പൂർത്തിയാക്കുന്നതുവരെ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞത്തു നടക്കുന്ന അതിജീവന സമരത്തിന് ഐക്യദാർഢ്യവുമായി തീരദേശത്തു മനുഷ്യച്ചങ്ങല. ആലപ്പുഴ-കൊച്ചി രൂപതകളുടെ സംയുക്താഭിമുഖ്യത്തിലാണു 17 കിലോമീറ്റർ മനുഷ്യച്ചങ്ങല തീർത്തത്. പുത്തൻതോട് മുതൽ ഫോർട്ട് കൊച്ചി വരെയുള്ള 11 കിലോമീറ്റർ കടൽഭിത്തി നിർമ്മാണത്തിനാവശ്യമായ തുക അടിയന്തരമായി അനുവദിക്കണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു.

തെക്കേ ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി ബീച്ച് റോഡ് തിരുമുഖ തീർത്ഥാടനകേന്ദ്രം വരെ 17 കിലോമീറ്ററിൽ തീർത്ത മനുഷ്യച്ചങ്ങലയിൽ അരൂർ -കുമ്പളങ്ങി മേഖലകളിൽനിന്ന് ആയിരങ്ങൾ കണ്ണികളായി.

സമരം കെആർഎൽസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. കെആർഎൽസിസി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ സമരപ്രഖ്യാപനം നടത്തി. സമരസമിതി രക്ഷാധികാരി ഫാ. ജോപ്പൻ അണ്ടിശേരി അധ്യക്ഷത വഹിച്ചു.

കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പരിയാത്തുശേരി, ആലപ്പുഴ രൂപത വി കാരി ജനറാൾ മോൺ. ഡോ. ജോയി പുത്തൻവീട്ടിൽ, കെഎൽസിഎ സംസ്ഥാന ജനറ ൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, ഫാ. രാജു കളത്തിൽ, എ. ഡാൽഫിൻ, ഫാ. ആന്റണി കുഴിവേലി, ഫാ. ആന്റണി ടോപോൾ, ബിജു ജോസി, കെഎൽസിഎ ആലപ്പു ഴ രൂപത പ്രസിഡന്റ് ജോൺ ബ്രിട്ടോ, കൊച്ചി രൂപത കെഎൽസിഎ പ്രസിഡന്റ് പൈലി ആലുങ്കൽ, ജനറൽ സെക്രട്ടറിമാരായ ബാബു കാളിപ്പറമ്പിൽ, സന്തോഷ് കൊടിയനാട് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനവേദിക്കു പുറമേ 25 ഇതരവേദികളിലും ഒരേ സമയം വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചു. വിഴിഞ്ഞം സമരത്തോട് ഐക്യദാഢ്യം പ്രഖ്യാപിച്ച് ജനങ്ങൾ പ്രതിജ്ഞയെടുത്തു.


Related Articles »