News - 2025
റഷ്യ- യുക്രൈൻ യുദ്ധം: സമാധാന ആഹ്വാനവുമായി റഷ്യന്‍ കത്തോലിക്ക മെത്രാപ്പോലീത്ത
പ്രവാചകശബ്ദം 10-10-2022 - Monday
മോസ്കോ: റഷ്യ- യുക്രൈൻ യുദ്ധത്തിന് അയവ് വരാത്ത സാഹചര്യത്തിൽ റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ മദർ ഓഫ് ഗോഡ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് പവോളോ പെസി സമാധാനത്തിനു വേണ്ടി ആഹ്വാനവുമായി രംഗത്ത്. ജപമാല രാജ്ഞിയുടെ തിരുനാൾ ദിവസമായ ഒക്ടോബർ ഏഴാം തീയതിയാണ് ആർച്ച് ബിഷപ്പ് ആഹ്വാനം നടത്തിയത്. നമ്മളിൽ നിന്ന് വ്യത്യസ്തരായവരെ പോലും അംഗീകരിക്കുകയെന്നതാണ് സമാധാനം സംജാതമാക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം സമാധാനം എന്നത് മറ്റെന്തിനേക്കാളും ഉപരിയായി ക്ഷമിക്കാനുള്ള കഴിവാണെന്നു വ്യക്തമാക്കി. യുക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശം കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് ആർച്ച് ബിഷപ്പിന്റെ പ്രതികരണം.
സമാധാനം പുലരുന്നതിനു വേണ്ടി ജപമാല പ്രാർത്ഥനയും, ദിവ്യകാരുണ്യ ആരാധനയും, വിശുദ്ധ കുർബാനയും ആർച്ച് ബിഷപ്പ് പവോളോ പെസിയുടെ കാർമ്മികത്വത്തിൽ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. നാം ഒരേ ദൈവത്തിന്റെ മക്കളാണ് എന്ന അവബോധമാണ് മൂല്യങ്ങളുടെ പട്ടികയിൽ ആദ്യം വരുന്നതെന്നും ഇത് സമാധാനം ഉറപ്പു നൽകുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. 1572ൽ ക്രൈസ്തവ നാവികസേന ഓട്ടോമൻ തുർക്കികൾക്കെതിരെ നേടിയ വിജയമാണ് ജപമാല രാജ്ഞിയുടെ തിരുനാൾ ദിവസം ആചരിക്കാൻ പീയൂസ് അഞ്ചാമൻ മാർപാപ്പയെ പ്രേരിപ്പിച്ച സംഭവമെന്നും ആർച്ച് ബിഷപ്പ് സ്മരിച്ചു.
ആയുധങ്ങളോ, സൈനിക ബലമോ അല്ല ജപമാലയാണ് ക്രൈസ്തവ സേനയ്ക്ക് വിജയം സമ്മാനിച്ചതെന്ന് നാവികസേനയുടെ തലവൻ പാപ്പയോട് യുദ്ധശേഷം പറഞ്ഞതായി അദ്ദേഹം ഓര്‍മ്മപ്പെടുത്തി. നമ്മുടെ പ്രാർത്ഥന സത്യമാകണമെന്ന് ഉണ്ടെങ്കിൽ, അവരുടെ ഹൃദയങ്ങൾ തുറക്കണമെന്ന് ആഗ്രഹിക്കുന്നതിന് മുന്‍പ് നമ്മുടെ ഹൃദയം തുറക്കാൻ സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 10 ലക്ഷം ചതുരശ്ര മൈലുകൾ ഉൾപ്പെടുന്നതാണ് പെസിയുടെ മദർ ഓഫ് ഗോഡ് രൂപത. ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യമായ റഷ്യയിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം ഒരു ശതമാനത്തിൽ താഴെ മാത്രമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക