Arts - 2024

അന്ന് യുഎഇ, ഇന്ന് ബഹ്‌റൈന്‍: പാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനങ്ങളുടെ ലോഗോകള്‍ക്കു പിന്നില്‍ ഒരേയൊരു മലയാളി

പ്രവാചകശബ്ദം 04-11-2022 - Friday

മനാമ: മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു‌എ‌ഇയില്‍ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തിന് ശേഷം ഫ്രാന്‍സിസ് പാപ്പ ഇപ്പോള്‍ ബഹ്റൈനില്‍ സന്ദര്‍ശനം തുടരുമ്പോള്‍ ശ്രദ്ധാകേന്ദ്രമായി മലയാളി. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ബഹ്റൈന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്തത് കോട്ടയം വാഴൂര്‍ പത്തൊമ്പതാം മൈല്‍ സ്വദേശിയുമായ പ്രവീണ്‍ ഐസക്കാണ്. 2019ൽ നടന്ന യു.എ.ഇയിലെ പേപ്പൽ പര്യടനത്തിന്റെ ലോഗോ തയാറാക്കിയതിനു പിന്നിലും പ്രവീണിന്റെ കൈകളായിരിന്നു.

ദുബായില്‍ 11 വര്‍ഷം സേവനം ചെയ്തിട്ടുള്ള പ്രവീണ്‍, സതേണ്‍ അറേബ്യന്‍ വികാരിയാത്തിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഏഴു വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയെങ്കിലും അറേബ്യന്‍ സഭയുമായുള്ള ബന്ധം തുടര്‍ന്നു. സതേണ്‍ അറേബ്യന്‍ വികാരിയാത്തിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഇ.ജെ ജോണ്‍ ആണ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ ലോഗോ തയാറാക്കാന്‍ പ്രവീണിനോട് ആവശ്യപ്പെട്ടത്. ആദ്യം പാപ്പയുടെ യു‌എ‌ഇ സന്ദര്‍ശനത്തിലും ഇപ്പോള്‍ ബഹ്റൈന്‍ സന്ദര്‍ശനത്തിലും ലോഗോ വരയ്ക്കുവാന്‍ പ്രവീണിന് മുന്നില്‍ നിമിത്തമായത് ഇ.ജെ ജോണ്‍ തന്നെയായിരിന്നു.

ദൈവത്തിന് മുന്നിലേക്ക് തുറന്നിരിക്കുന്ന രണ്ടു കൈകൾക്കു സമാനമായി ബഹ്‌റൈന്റെയും പരിശുദ്ധസിംഹാസനത്തിന്റെയും പതാകകൾ വരച്ചുചേർത്തിരിക്കുന്നതാണ് അപ്പസ്തോലിക യാത്രയുടെ ലോഗോ. സമാധാനത്തിന്റെ അടയാളമായ ഒലിവിലയും പ്രവീണ്‍ വരച്ച ലോഗോയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മറ്റാര്‍ക്കും ലഭിക്കാത്ത അസുലഭ ഭാഗ്യത്തിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണ് ഈ യുവാവ്.

മള്‍ട്ടിമീഡിയയില്‍ പ്രാവീണ്യം നേടി ബംഗളൂരുവിലും പിന്നീട് ദുബായിലും സേവനം ചെയ്തിട്ടുള്ള പ്രവീണ്‍ വെബ്സൈറ്റ് ഡിസൈനിംഗ്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജയപുരം രൂപത വാഴൂർ മൗണ്ട് കാർമൽ ഇടവക പരരേതനായ തമ്പി തോമസും തങ്കമ്മയുമാണ് പ്രവീണിന്റെ മാതാപിതാക്കൾ. മികച്ച ഗായകന്‍ കൂടിയായ പ്രവീണ്‍ നിരവധി ഭക്തിഗാന കാസറ്റുകളിലും പാടിയിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »