India - 2025

ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു: ദളിത് ക്രിസ്ത്യൻ സംയുക്ത സമിതി

പ്രവാചകശബ്ദം 25-11-2022 - Friday

കോട്ടയം: ഷെഡ്യൂൾഡ് കമ്യൂണിറ്റിയിൽപ്പെട്ട ദളിത് ക്രൈസ്തവരുടെ സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങൾ കഴിഞ്ഞ 12 വർഷമായി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ദളിത് ക്രിസ്ത്യൻ സംയുക്തസമിതി. ഏറ്റവും പിന്നാക്കം നിൽക്കുന്ന സാമൂഹികവിഭാഗമാണ് ദളിത് ക്രൈസ്തവർ. ഭരണ ഘടനാവിരുദ്ധവും നീതിനിഷേധവും സാമൂഹികമായ തുല്യതയുടെയും സമത്വത്തി ന്റെയും ലംഘനവും നിയമവിരുദ്ധമായ നടപടി കൂടിയാണ് നീതിനിഷേധത്തിലൂടെ നടന്നുവരുന്നത്.

നീതി നിഷേധത്തിനെതിരേ ജനുവരി 14നു കോട്ടയത്ത് കൺവൻഷൻ നടത്തും. പത സമ്മേളനത്തിൽ പി.ഒ. ജോൺ, ജോസ് ചെങ്ങഴത്ത്, ജോസ് പനച്ചിക്കാട്, വി.ഡി. ജോസ്, പി.ജെ. ജോൺ, എം.ടി. സജിമോൻ എന്നിവർ പങ്കെടുത്തു.


Related Articles »