News

സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ആദ്യ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ശുശ്രൂഷ മറ്റന്നാള്‍ (ഡിസംബര്‍ 2)

പ്രവാചകശബ്ദം 30-11-2022 - Wednesday

യേശു നാമത്തില്‍ അനേകം അത്ഭുതങ്ങളും അടയാളങ്ങള്‍ സംഭവിക്കുന്ന പ്രമുഖ വചനപ്രഘോഷക സിസ്റ്റര്‍ ആന്‍ മരിയ എസ്‌എച്ച് നയിക്കുന്ന ആദ്യ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ശുശ്രൂഷ വീണ്ടും. 'പ്രവാചകശബ്ദം' Zoom-ല്‍ ഒരുക്കുന്ന ഈ ശുശ്രൂഷ ഈ വരുന്ന വെള്ളിയാഴ്ചയാണ് (ഡിസംബര്‍ 2) നടക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 7:00 മണി മുതല്‍ 08:30 വരെ നടക്കുന്ന ഈ ശുശ്രൂഷയില്‍ ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും തത്സമയം പങ്കെടുക്കാമെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ മാസങ്ങളില്‍ നടന്ന ആദ്യ വെള്ളിയാഴ്ച ശുശ്രൂഷകളില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ശുശ്രൂഷകളില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായ അത്ഭുതകരമായ ദൈവീക ഇടപെടലിനെ കുറിച്ച് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിരിന്നു.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നവ സുവിശേഷവത്കരണത്തിന്റെ ഡയറക്ടര്‍ കൂടിയായ സിസ്റ്റർ ആന്‍ മരിയ നയിക്കുന്ന ശുശ്രൂഷയില്‍ ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവയും ഉള്‍ചേര്‍ന്നിരിക്കുന്നു. വൈദികരും സിസ്റ്റേഴ്സും അല്‍മായരും ഉള്‍പ്പെടെ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്ന്‍ അനേകര്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 06:30നു ജപമാല ആരംഭിക്കും.

അനേകം അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്ന ഈ വചന ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ശുശ്രൂഷയുടെ വിശദവിവരങ്ങള്‍; ‍

↪ തീയതി: 02 ഡിസംബര്‍ 2022 | ആദ്യ വെള്ളി.

↪ ഇന്ത്യന്‍ സമയം: രാത്രി 07:00 മുതല്‍ 08:30 വരെ.

(ശുശ്രൂഷയ്ക്ക് ഒരുക്കമായി 06:30നു ജപമാല ആരംഭിക്കും)

↪ മറ്റ് രാജ്യങ്ങളിലെ സമയക്രമം:

യുഎഇ: 05:30PM - 07:00PM

യുഎസ്എ: 09:30AM - 11:00AM

ഓസ്ട്രേലിയ: 11:30PM - 01:00AM

യുകെ: 01:30PM - 03:00PM

Zoom Meeting link: ‍

https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09

➧ Meeting ID: 849 7001 5596

➧ Passcode: 1020


Related Articles »