Faith And Reason
കോംഗോയില്‍ നടന്ന സമാധാന റാലിയിൽ ജപമാലയും ക്രൂശിത രൂപവുമായി ആയിരങ്ങള്‍
പ്രവാചകശബ്ദം 06-12-2022 - Tuesday
കിന്‍ഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ രൂക്ഷമായ അക്രമങ്ങള്‍ക്കിടെ സമാധാനത്തിനു വേണ്ടി കത്തോലിക്ക മെത്രാൻ സമിതി ക്രമീകരിച്ച റാലികളിൽ ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം. ഡിസംബർ നാലാം തീയതി ഞായറാഴ്ച തലസ്ഥാന നഗരിയായ കിൻഷാസയിൽ മാത്രം പതിനഞ്ചോളം റാലികള്‍ നടന്നു. ജപമാലയും, ക്രൂശിത രൂപവും കൈകളിൽ പിടിച്ചു ഭക്തിഗാനങ്ങൾ ആലപിച്ചാണ് ആളുകൾ റാലികളിൽ പങ്കെടുത്തത്. രാജ്യത്തിൻറെ വിവിധയിടങ്ങളില്‍ പ്രത്യേകിച്ചു കിഴക്ക് നടക്കുന്ന അക്രമ സംഭവങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിനു വേണ്ടിയായിരിന്നു റാലികൾ. ദേവാലയങ്ങളിലെ വിശുദ്ധ കുർബാന അര്‍പ്പണത്തിന് ശേഷം ഒരുമിച്ചുകൂടിയ വിശ്വാസി സമൂഹം റാലികളിൽ ഒന്നടങ്കം അണിചേരുകയായിരിന്നു.
കിഴക്കൻ പ്രവിശ്യമായ നോർത്ത് കിവുവിൽ എം23 എന്ന തീവ്രവാദ സംഘടനയാണ് അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിൽ മൗനം പാലിക്കുന്നതിനെ അപലപിക്കുകയാണെന്നും സംഘാടകര്‍ പ്രസ്താവിച്ചു. കൂടാതെ സർക്കാരിനോടും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തങ്ങൾ ഒന്നാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തിനും, ജനങ്ങളുടെ അന്തസ്സിനും വേണ്ടി തങ്ങൾ ഒറ്റക്കെട്ടാണെന്ന് ലോകത്തെ കാണിക്കാനാണ് ഇത്തരമൊരു റാലി സംഘടിപ്പിച്ചതെന്ന് കിൻഷാസയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഫ്രിഡോളിൻ അമ്പോങ്കോ പറഞ്ഞു.
അതേസമയം സുരക്ഷ -ആരോഗ്യ കാരണങ്ങളാൽ നീട്ടിവെച്ച മാര്‍പാപ്പയുടെ കോംഗോ ഉള്‍പ്പെടുന്ന ആഫ്രിക്കൻ സന്ദർശനം ജനുവരി 31 മുതൽ ഫെബ്രുവരി അഞ്ച് വരെ നടക്കും. കോംഗോ, സൗത്ത് സുഡാൻ രാജ്യങ്ങളാണ് സന്ദർശിക്കുക. കഴിഞ്ഞ ജൂലൈയിൽ തീരുമാനിച്ച സന്ദർശനം മാര്‍പാപ്പയുടെ കാലില്‍ ഉണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്നു നീട്ടിവെയ്ക്കുകയായിരിന്നു. ജനുവരി 31 മുതൽ ഫെബ്രുവരി രണ്ട് വരെ കോംഗോയും ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ സൗത്ത് സുഡാനുമാണ് പാപ്പ സന്ദർശിക്കുക. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള കോംഗോയെ ഇസ്ലാമികവൽക്കരിക്കാനുള്ള വിവിധങ്ങളായ ആക്രമണ പരമ്പര രാജ്യത്ത് അരങ്ങേറുന്നുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക