Youth Zone

24 ഡീക്കന്മാര്‍ കൂടി പൗരോഹിത്യം സ്വീകരിച്ചു; സിയോള്‍ അതിരൂപതയിലെ വൈദികരുടെ എണ്ണം ആയിരത്തിലേക്ക്

പ്രവാചകശബ്ദം 07-02-2023 - Tuesday

സിയോൾ: ദക്ഷിണ കൊറിയയിൽ 24 പേർ കൂടി പൗരോഹിത്യം സ്വീകരിച്ചതോടെ ആകെ രൂപത വൈദികരുടെ എണ്ണം ആയിരത്തിലേക്ക്. ഇവരിൽ ഇരുപത്തിമൂന്ന് പേർ സിയോൾ അതിരൂപത വൈദികരും ഒരാൾ കാത്തലിക് സിയോൾ ഇന്റർനാഷ്ണൽ മിഷൻ സൊസൈറ്റി അംഗവുമാണ്. മിഷ്ണറിമാരെ ലാറ്റിനമേരിക്കയിലേക്ക് അയക്കുന്നതിനായി 2005-ലാണ് അതിരൂപത മിഷൻ സൊസൈറ്റി സ്ഥാപിച്ചത്. സിയോളിലെ മയോങ്‌ഡോംഗ് കത്തീഡ്രലിൽ നടന്ന തിരുപ്പട്ട സ്വീകരണ ചടങ്ങില്‍ ആർച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൺ-ടേക്ക് നേതൃത്വം നൽകി. വൈദികരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.

പൗരോഹിത്യ സ്ഥാനാരോഹണ ചടങ്ങിന്റെ തലേദിവസം ഫെബ്രുവരി 2നു മയോങ്‌ഡോംഗ് കത്തീഡ്രലിൽ ഡീക്കൻ സ്ഥാനാരോഹണ ചടങ്ങും നടന്നിരിന്നു. സിയോൾ അതിരൂപതയിൽ നിന്ന് 18 ഡീക്കന്മാരും, ഇന്റർനാഷ്ണൽ മിഷ്ണറി തിയോളജിക്കൽ സെമിനാരിയിൽ നിന്നും റിഡംപ്റ്ററിസ്റ്റ് സമൂഹത്തില്‍ നിന്നും സെന്റ് പോൾ സമൂഹത്തില്‍ നിന്നു ഓരോരുത്തര്‍ വീതമായി മൊത്തം 21 പേരാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്.

കഴിഞ്ഞ വർഷം പൗരോഹിത്യം സ്വീകരിച്ചവരുടെ എണ്ണം 23 ആയിരുന്നു. ഇത്തവണത്തെ തിരുപ്പട്ട സ്വീകരണത്തോടെ, സിയോൾ അതിരൂപതയിലെ വൈദികരുടെ എണ്ണം 958-ൽ നിന്ന് 981 ആയി ഉയര്‍ന്നു. 1 കർദ്ദിനാൾ, 1 ആർച്ച് ബിഷപ്പ്, 3 ബിഷപ്പുമാർ, 5 മോൺസിഞ്ഞോർമാർ എന്നിവര്‍ അതിരൂപതയില്‍ സേവനം ചെയ്യുന്നുണ്ട്. സീയോൾ അതിരൂപതയിൽ 1.5 ദശലക്ഷം കത്തോലിക്ക വിശ്വാസികളാണുള്ളത്. രാജ്യത്ത് ഏകദേശം 60 ലക്ഷം ആളുകൾ കത്തോലിക്കരാണ്.

Tag: 24 men ordained to Catholic priesthood in South Korea, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »