News - 2024

സലേഷ്യന്‍ സമൂഹാംഗം വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറിയുടെ പുതിയ അധ്യക്ഷന്‍

പ്രവാചകശബ്ദം 15-02-2023 - Wednesday

വത്തിക്കാന്‍ സിറ്റി: ലോകത്തിലെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നായ വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറിയുടെ പുതിയ പ്രീഫെക്ടായി സലേഷ്യന്‍ സമൂഹാംഗമായ ഫാ. മൗറോ മന്തോവാനിയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായും ഡീനായും റെക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ തോമസ് അക്വിനാസ് അക്കാദമി അംഗമായും, സർവകലാശാല സഭാവിഭാഗങ്ങളുടെ യോഗ്യതാപരിശോധനാ സമിതിയുടെ അംഗമായും സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

1475-ൽ സ്ഥാപിതമായ വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറി ചരിത്രഗ്രന്ഥങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ശേഖരങ്ങളിലൊന്നാണ്. 16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളും ഗുട്ടൻബർഗ് അച്ചടികണ്ടുപിടിക്കും മുൻപ്, അതായത് 15-ാം നൂറ്റാണ്ടിനും മുൻപുള്ള കല്ലച്ചിൽ പകർത്തിയെടുക്കപ്പെട്ട 'ഇൻകുനാബുല' എന്നറിയപ്പെടുന്ന പ്രാചീന ഗ്രന്ഥങ്ങളുടെ (incunabula) 9000 പ്രതികളും വത്തിക്കാൻ ഗ്രന്ഥശാലയിലുണ്ട്. 300,000-ത്തിലധികം നാണയങ്ങളും മെഡലുകളും, 150,000-ത്തിലധികം പ്രിന്റുകളും, ആയിരക്കണക്കിന് ഡ്രോയിംഗുകളും കൊത്തുപണികളും, 200,000-ലധികം ഫോട്ടോഗ്രാഫുകളും വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറിയുടെ മാത്രം പ്രത്യേകതയാണ്.

1966 ജനുവരി മൂന്നിന് ഇറ്റലിയിലെ മോണ്‍കാലിയേരി എന്ന പ്രദേശത്ത് ജനിച്ച മൗറോ, 1986 സെപ്തംബർ 8-ന് സലേഷ്യൻ സമൂഹത്തില്‍ ചേര്‍ന്നു പ്രഥമ വ്രതവാഗ്ദാനം നടത്തി. 1994 സെപ്റ്റംബർ 12-ന് ടൂറിനിൽവെച്ചായിരിന്നു തിരുപ്പട്ട സ്വീകരണം. തുടർന്ന് തത്വശാസ്ത്രത്തിൽ ഉന്നതപഠനം സ്പെയിനിലെ സലമാങ്കയിൽ പൂർത്തീകരിക്കുകയും, പിന്നീട് ദൈവശാസ്ത്രത്തിൽ റോമിലെ ആൻജെലിക്കും യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. പുതിയ നിയമനത്തോടെ ആർക്കൈവിസ്റ്റും ലൈബ്രേറിയനുമായ ആർച്ച് ബിഷപ്പ് ആഞ്ചലോ വിൻസെൻസോ സാനിക്കൊപ്പമാണ് ഫാ. മൗറോ, ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടത്.

Tag: Salesian priest named prefect of Vatican library malayalam, Jeff Williams, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 821