News - 2024

ചൈനീസ് ഭരണകൂടം വയോധികനായ ബിഷപ്പ് കുയി ടായിയെ അന്യായമായി തടവിലാക്കിയിട്ട് 16 വര്‍ഷം

പ്രവാചകശബ്ദം 16-02-2023 - Thursday

ബെയ്ജിംഗ്: ചൈനീസ് അധികാരികള്‍ യാതൊരു കാരണവും കൂടാതെ അറസ്റ്റ് ചെയ്ത് തടവിലാക്കിയ ഷുവാന്‍ഹുവ (ഹെബേയി) രൂപതാധ്യക്ഷന്‍ ബിഷപ്പ് അഗസ്റ്റിന്‍ കുയി ടായിയെ മോചിപ്പിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. എഴുപത്തിയൊന്നു വയസ്സുള്ള ബിഷപ്പിനെ 16 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോചിപ്പിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 2013-ല്‍ അന്നത്തെ പാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമനാണ് മോണ്‍. കുയി ടായിയെ, ഷുവാന്‍ഹുവ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. ഇതേ വർഷം ഏപ്രില്‍ മാസത്തില്‍ അദ്ദേഹം സ്ഥാനാരോഹണം ചെയ്യപ്പെട്ടു. ബിഷപ്പ് കുയി ടായിയെ മെത്രാനായി വത്തിക്കാന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ചൈനീസ് സര്‍ക്കാര്‍ അത് അംഗീകരിക്കുന്നില്ല. 2007-ല്‍ ചൈനീസ് അധികാരികള്‍ യാതൊരു കാരണവും കൂടാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയായിരിന്നു.

എല്ലാ വര്‍ഷവും ലൂണാര്‍ പുതുവര്‍ഷത്തിലോ അല്ലെങ്കില്‍ വസന്തകാലത്തിന്റെ മധ്യത്തിലോ മെത്രാനെ തന്റെ പ്രായമായ ബന്ധുക്കളെ കാണുവാനായി ചെറു സന്ദര്‍ശനങ്ങള്‍ അധികാരികള്‍ അനുവദിച്ചിരുന്നു. 2020 ജനുവരിയിൽ അദ്ദേഹത്തിന് താത്ക്കാലിക മോചനം ലഭിച്ചു. 3 മാസങ്ങള്‍ക്കുളില്‍ വീണ്ടും തടങ്കലിലാക്കി. എന്നാല്‍ 2021 മുതല്‍ അദ്ദേഹത്തേക്കുറിച്ച് യാതൊരു അറിവുമില്ല. രോഗികളായ വൈദികര്‍ക്കെതിരെ ചൈനീസ് അധികാരികള്‍ നടത്തുന്ന രാഷ്ട്രീയ സമ്മര്‍ദ്ധം അവസാനിപ്പിക്കണമെന്നാണ് വിശ്വാസികള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്‌. എന്നാല്‍ 2018 സെപ്റ്റംബറില്‍ മെത്രാന്‍ നിയമനം സംബന്ധിച്ചു വത്തിക്കാന്‍ - ചൈന കരാറില്‍ ഒപ്പുവെച്ചിരിന്നു.

ചൈനയും വത്തിക്കാനും തമ്മിലുള്ള കരാര്‍ പുതുക്കുമ്പോഴും മെത്രാന്മാരോടും വൈദികരോടും ചൈനീസ് അധികാരികള്‍ കാണിക്കുന്ന ക്രൂരതയെയും, മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളേയും ചൂണ്ടിക്കാണിക്കുന്നവര്‍ നിരവധിയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കുവാനുള്ള ആത്മാര്‍ത്ഥമായ ഉദ്ദേശശുദ്ധി കൂടാതെയും, ചര്‍ച്ചകള്‍ക്ക് തയ്യാറാകാതേയും അധികാരികള്‍ അന്ധമായ രാഷ്ട്രീയത്താല്‍ മെത്രാന്‍മാരുടെയും വൈദികരുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ഏഷ്യാ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലിലായിരുന്ന കാലഘട്ടത്തിൽ ലേബർ ക്യാമ്പുകളിലടക്കം ബിഷപ്പ് ജോലി ചെയ്യാൻ നിർബന്ധിതനായിട്ടുണ്ട്. വത്തിക്കാൻ- ചൈന കരാറിനെതിരെ ശക്തമായ പ്രതികരണം നടത്തിയിട്ടുള്ള മെത്രാൻ കൂടിയാണ് ടായി.

Tag: Bishop Augustine Cui Tai, China Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 822