News - 2024

ലോസ് ആഞ്ചലസ് മെത്രാന്റെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസ് കസ്റ്റഡിയിൽ

പ്രവാചകശബ്ദം 21-02-2023 - Tuesday

ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ കൊലപാതക കേസിൽ പ്രതിയെന്നു സംശയിക്കുന്നയാൾ പിടിയില്‍. അറുപത്തിയഞ്ചു വയസ്സുള്ള കാർലോസ് മെദീനയാണ് അറസ്റ്റിലായിരിക്കുന്നത്. തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ലോസ് ആഞ്ചലസ് പോലീസ് വകുപ്പ് മേധാവി റോബർട്ട് ലുണ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരിന്നു. ഹിസ്പാനിക്ക് വംശജനായ മെദീനയുടെ ഭാര്യ, ഒക്കോണലിന്റെ വസതിയിലെ ജോലിക്കാരിയാണ്. മെദീനയും നേരത്തെ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച വിഷയം എന്താണെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റോബർട്ട് ലുണ പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടടുത്ത സമയത്താണ് (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ) മെത്രാൻ കൊല ചെയ്യപ്പെടുന്നത്. ഹസിന്താ ഹൈറ്റ്സിലെ വസതിയിൽ ബെഡ്റൂമിലാണ് അദ്ദേഹത്തെ വെടിയേറ്റ നിലയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മെദീനയുടെ വിചിത്രവും യുക്തിരഹിതവുമായ പെരുമാറ്റത്തെപ്പറ്റിയും, ബിഷപ്പ് ഡേവിഡ് തനിക്ക് പണം നൽകാൻ ഉണ്ടെന്ന് അയാൾ നടത്തിയ പരാമർശത്തെ പറ്റിയും ഒരു സാക്ഷി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ മെദീനയെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ആദ്യം വിസമ്മതിച്ചെങ്കിലും പ്രതി പിന്നീട് പോലീസിന് കീഴടങ്ങി. കറുത്ത നിറത്തിലുള്ള എസ് യു വി വാഹനത്തില്‍ പ്രതി മെത്രാന്റെ വസതിയിലേക്ക് എത്തുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

വളരെ കുറച്ച് സമയം മാത്രമാണ് ആ വാഹനം അവിടെയുണ്ടായിരിന്നത്. കുറ്റാന്വേഷകരുടെ ചോദ്യം ചെയ്യലുമായി മെദീനയുടെ ഭാര്യ പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് ലുണ വിശദമാക്കി. സംഭവസ്ഥലത്ത് അതിക്രമിച്ച് കയറിയതിനോ, മോഷണം നടത്തിയതിനോ തെളിവുകൾ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പിന്റെ വസതിയിൽ നിന്ന് തോക്കുകൾ ഒന്നും കിട്ടിയില്ലെങ്കിലും, മെദീനയുടെ വീട്ടിൽ നിന്നും രണ്ട് തോക്കുകളാണ് പോലീസ് കണ്ടെത്തിയത്. കൊലപാതകത്തിനു വേണ്ടി ഈ തോക്കുകൾ ഉപയോഗിച്ചോയെന്ന് അറിയാൻ പ്രത്യേക പരിശോധനയ്ക്ക് വേണ്ടി തോക്കുകൾ ലബോട്ടറിയിലേക്ക് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tag: Housekeeper’s husband arrested in murder case of Bishop David O’Connell, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 823