News - 2024
ബിഷപ്പ് അല്‍വാരെസിനെ മോചിപ്പിക്കണമെന്നു ആവശ്യപ്പെട്ട് മെക്സിക്കോയില്‍ 11,000 പേര്‍ ഒപ്പിട്ട ക്യാംപെയിന്‍
പ്രവാചകശബ്ദം 22-02-2023 - Wednesday
മെക്സിക്കോ സിറ്റി: നിക്കരാഗ്വേ സ്വേച്ഛാധിപതി ഡാനിയേൽ ഒർട്ടേഗ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചും മതഗൽപ്പ ബിഷപ്പ് റോളണ്ടോ അല്‍വാരെസിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടും ആക്ടിവേറ്റ്, സോളിഡാർട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകൾ മെക്‌സിക്കോ സിറ്റിയിലെ നിക്കരാഗ്വൻ എംബസിയിൽ നിവേദനം നൽകി. 11,000 പേര്‍ രേഖപ്പെടുത്തിയ ഒപ്പു സഹിതമാണ് നിവേദനം സമര്‍പ്പിച്ചത്. മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ദുരുപയോഗങ്ങളെയും അപലപിച്ച് അംഗങ്ങൾ സമാധാനപരമായ പ്രകടനവും പ്രാർത്ഥനയോഗവും കഴിഞ്ഞ ദിവസം നടത്തിയിരിന്നു.
ഡാനിയൽ ഒർട്ടേഗ ഭരണകൂടം കത്തോലിക്കാ സഭയ്‌ക്കു നേരെ നടത്തുന്ന വ്യാപകമായ മതപീഡനത്തെ ശക്തമായി അപലപിക്കുകയാണെന്നും മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിൽ സ്ഥാപിച്ചിട്ടുള്ള മതസ്വാതന്ത്ര്യം ഇവിടെ ലംഘിക്കപ്പെട്ടുവെന്നും സോളിഡാർട്ടിന്റെ ഡയറക്ടർ ഹ്യൂഗോ റിക്കോ പറഞ്ഞു. മെക്‌സിക്കൻ സർക്കാർ നിക്കരാഗ്വേൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഒർട്ടേഗ ഭരണകൂടത്തിന്റെ അതിക്രമങ്ങളെ അപലപിക്കുകയും ചെയ്യണമെന്നും അദ്ദേഹം ക്യാംപെയിനിലൂടെ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ഫെബ്രുവരി 10നാണ് ഡാനിയേൽ ഒർട്ടേഗ ഭരണകൂടം "രാജ്യദ്രോഹം" ആരോപിച്ച് ബിഷപ്പ് അൽവാരെസിനെ 26 വർഷത്തെ തടവിന് ശിക്ഷിച്ചത്. രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെ കടുത്ത വിമർശകനായ ബിഷപ്പിനെയും ഇരുനൂറിലധികം രാഷ്ട്രീയ തടവുകാരെയും അമേരിക്കയിലേക്ക് നാടു കടത്താന്‍ നീക്കം നടന്നെങ്കിലും ബിഷപ്പ് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയായിരിന്നു. ബിഷപ്പ് ഒഴികെയുള്ളവരെ അമേരിക്കയിലേക്ക് കടത്തി. തുടര്‍ന്നാണ് കാല്‍ നൂറ്റാണ്ട് നീണ്ടു നില്‍ക്കുന്ന തടവുശിക്ഷയ്ക്കു ഭരണകൂടം ബിഷപ്പിനെ ശിക്ഷിച്ചത്. നിക്കരാഗ്വേൻ മാധ്യമ റിപ്പോര്‍ട്ട് പ്രകാരം, മനാഗ്വേയിലെ മോഡെലോ ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണ് ബിഷപ്പ് അൽവാരെസിനെ പാർപ്പിച്ചിരിക്കുന്നത്.
Tag: Petition demanding release of Nicaraguan bishop delivered to embassy in Mexico City, Bishop Rolando José Álvarez, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക