Life In Christ - 2025

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള നൂറോളം അഭയാർത്ഥികളെ സ്വീകരിച്ച് വത്തിക്കാന്‍

പ്രവാചകശബ്ദം 28-02-2023 - Tuesday

വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ കിരാത ഭരണത്തിനു കീഴില്‍ കഴിഞ്ഞിരിന്ന നൂറോളം അഭയാർത്ഥികളെ സ്വീകരിച്ച് വത്തിക്കാന്‍. ഹ്യൂമാനിറ്റേറിയൻ കോറിഡോർ പദ്ധതിയുടെ ഭാഗമായി ഇറ്റലിയിലെ ഗവൺമെന്റ്, കത്തോലിക്ക, ഇവാഞ്ചലിക്കൽ ദേവാലയങ്ങള്‍, കമ്മ്യൂണിറ്റി ഓഫ് സാന്റ് എജിഡിയോ എന്നിവിടങ്ങളിൽ നിന്ന് പിന്തുണ പ്രകാരമാണ് അഭയാര്‍ത്ഥികളെ ഏറ്റെടുത്തിരിക്കുന്നത്. ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസിന്റെ സന്നദ്ധ വിഭാഗമായ കാരിത്താസ് ഇറ്റാലിയാനയുടെ സംരക്ഷണത്തിലായിരിക്കും സംഘത്തിലെ പകുതി പേര്‍ക്കും അഭയമൊരുക്കുകയെന്നു വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ശേഷിക്കുന്ന അഭയാർത്ഥികൾ ഇറ്റലിയിലെ ഇവാഞ്ചലിക്കൽ ചർച്ചുകളുടെ ഫെഡറേഷന്റെ കീഴിലായിരിക്കും. സാന്റ് എജിഡിയോ കമ്മ്യൂണിറ്റി ഒരു കുടുംബത്തെ സ്വീകരിക്കും. കഴിഞ്ഞ നവംബറിൽ, 152 പേര്‍ അടങ്ങുന്ന അഫ്ഗാൻ അഭയാർത്ഥി സംഘത്തെ സംഘടനകൾ ഏറ്റെടുത്തിരിന്നു. അഭയാർത്ഥികൾക്ക് ഭവനം കണ്ടെത്താനും കുട്ടികളെ സ്‌കൂളിൽ ചേർക്കാനും മുതിർന്നവരെ ഇറ്റാലിയൻ ഭാഷ പഠിപ്പിക്കാനും തൊഴിൽ കണ്ടെത്താനും സഹായിക്കുന്ന പദ്ധതികള്‍ സംഘടന നടപ്പിലാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ നവംബർ വരെ, ഹ്യുമാനിറ്റേറിയൻ കോറിഡോർ പദ്ധതി പ്രകാരം മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള 5,300 അഭയാർത്ഥികളെ യൂറോപ്പിലേക്ക് പ്രവേശിക്കാൻ സഹായിച്ചിട്ടുണ്ട്. "യൂറോപ്പിലെ ഏറ്റവും വലിയ സെമിത്തേരി" എന്ന് മാർപാപ്പ വിശേഷിപ്പിച്ച മെഡിറ്ററേനിയൻ കടലിലൂടെയുള്ള അപകടകരമായ ബോട്ട് യാത്രകൾ ഒഴിവാക്കാൻ അഭയാർത്ഥികളെ അനുവദിക്കുന്ന പദ്ധതിയായതിനാല്‍ സംരംഭത്തിന് പാപ്പ നിരവധി തവണ ആശംസ നേര്‍ന്നിരിന്നു.

Tag: Vatican welcomes refugees to Rome through Humanitarian Corridors , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »