News - 2024

ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം പ്രാർത്ഥിക്കുന്നത് ബ്രിട്ടീഷ് പാർലമെന്റ് നിയമവിരുദ്ധമാക്കി

പ്രവാചകശബ്ദം 09-03-2023 - Thursday

ലണ്ടന്‍: കുരുന്നുകളുടെ ജീവനെടുക്കുന്ന അബോര്‍ഷന്‍ ക്ലിനിക്കുകളുടെ സമീപം ഭ്രൂണഹത്യക്ക് എതിരെ പ്രചാരണം നടത്തുന്നതും, പ്രാർത്ഥിക്കുന്നതും ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് നിയമ വിരുദ്ധമാക്കി. പ്രാർത്ഥനയും, മറ്റ് പ്രചാരണങ്ങളും നിരോധിക്കപ്പെട്ട ഭ്രൂണഹത്യ ക്ലിനിക്കുകളുടെ ചുറ്റുമുള്ള പ്രദേശം അറിയപ്പെടുക ബഫർ സോൺ എന്ന പേരിലായിരിക്കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് (മാര്‍ച്ച് 7) ജനസഭ പബ്ലിക് ഓർഡർ ബില്ലിന്റെ ഭാഗമായി പുതിയ നിരോധനം കൂട്ടിച്ചേർത്ത് പാസാക്കിയത്. ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപത്ത് പ്രാർത്ഥനയും, പരിമിതമായ സംഭാഷണങ്ങളും അനുവദിക്കാനുള്ള ഇളവ് നിയമനിർമ്മാണ സഭാംഗങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. 150 മീറ്റർ ആണ് പുതിയ ബഫർ സോൺ ബില്ലിന്റെ പരിധിയിൽ വരുന്നത്. ഇത് ലംഘിച്ചാൽ പോലീസ് ഈടാക്കുന്ന പിഴ നല്‍കേണ്ടി വരും.

ബഫർ സോൺ ബില്ലിനെ വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള അതിക്രമമെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. സമാധാനപരമായി പ്രാർത്ഥിച്ചുവെന്നതിൻറെ പേരിലോ, അനുവാദത്തോടെ സംഭാഷണം നടത്തിയെന്നതിന്റെ പേരിലോ സർക്കാർ ആരെയും ശിക്ഷിക്കാൻ പാടില്ലായെന്ന തത്വം പാലിക്കപ്പെടേണ്ടതുണ്ടെന്ന് 'അലയൻസ് ഡിഫൻഡിങ് ഫ്രീഡം' എന്ന സംഘടനയുടെ ലീഗൽ കൗൺസിലായി പ്രവർത്തിക്കുന്ന ജറമിയ ഇഗുന്നുബോലെ പറഞ്ഞു. ഇന്ന് ഭ്രൂണഹത്യ ആണെങ്കിൽ, നാളെ അത് തർക്കത്തിലുള്ള മറ്റേതെങ്കിലും രാഷ്ട്രീയ വിഷയമായിരിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

സാധാരണ പൗരന്മാർ കുറ്റവാളികളായി മുദ്രകുത്തപ്പെടുമെന്നും സമാധാനപരമായി ഇടപെടല്‍ നടത്തുന്നവര്‍ക്കും ആവശ്യമുള്ള സ്ത്രീകൾക്ക് സഹായം വാഗ്ദാനം ചെയ്യുന്നവര്‍ക്കും പിഴ ഈടാക്കുന്നതാണ് ബഫർ സോൺ നിയമമമെന്ന് പ്രോലൈഫ് കൂട്ടായ്മയായ 'സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്ര'ന്റെ പബ്ലിക് പോളിസി മാനേജർ അലിത്തിയ വില്യംസ് മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ഒരു ഭ്രൂണഹത്യാ ക്ലിനിക്കിന് സമീപത്ത് നിന്ന് പ്രാർത്ഥിച്ചുവെന്ന് ആരോപിച്ച് ഇസബൽ വോഗൻ സ്പ്രൂസ് എന്ന പ്രോലൈഫ് പ്രവർത്തകയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇത് രണ്ടാമത്തെ തവണയാണ് സമാനകുറ്റം ചുമത്തപ്പെട്ട് ഇസബൽ അറസ്റ്റ് ചെയ്യപ്പെടുന്നത്.


Related Articles »