India - 2024

'കക്കുകളി' നാടകത്തിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു

പ്രവാചകശബ്ദം 11-03-2023 - Saturday

കൊച്ചി: കത്തോലിക്ക സന്യാസത്തെ അവഹേളിച്ചും തെറ്റിദ്ധാരണ പരത്തിയുമുള്ള 'കക്കുകളി' നാടകം ഒരു സമൂഹത്തിനുനേരേയുള്ള സംഘടിത ആക്രമണമാണെന്നും അതു നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഈ പ്രശ്നം ഉന്നയിച്ച് യൂത്ത് കൗൺസിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, തൃശൂർ ജില്ലാ കളക്ടർ എന്നിവർക്ക് പരാതിയും നൽകി.

അഡ്വ. ലൂക്ക് ജെ. ചിറയിൽ മുഖേനയാണ് കേസ് ഫയൽ ചെയ്തത്. സന്യാസവതമെടുത്ത് സമൂഹത്തിന്റെ സർവോന്മുഖമായ മേഖലയിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന സന്യാസിനികളെ, അവരുടെ ജീവിതാന്തസിന്റെ ഒരു നന്മയും കാണാതെ വികൃതമായി ഈ നാടകത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത് അപലപനീയമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കുറ്റപ്പെടുത്തി. യോഗത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.


Related Articles »