News - 2024

യൂറോപ്പിലെ ക്രൈസ്തവ പുരോഹിതരെ ആക്രമിക്കുമെന്ന് ഐഎസ് ഭീഷണി; ക്രൈസ്തവ വിശ്വാസികള്‍ക്ക് സുരക്ഷാ സേനയുടെ ജാഗ്രതാ നിര്‍ദേശം

സ്വന്തം ലേഖകന്‍ 02-08-2016 - Tuesday

ലണ്ടന്‍: ഫ്രാന്‍സില്‍ വിശുദ്ധ ബലിക്കിടെ വൈദികനെ തലയറുത്ത് കൊന്ന ഐഎസ് തീവ്രവാദികള്‍ സമാന ആക്രമണം യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും അമേരിക്കയിലും നടത്തുവാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണിലെ ക്രൈസ്തവ പുരോഹിതര്‍ സമാന രീതിയില്‍ ആക്രമിക്കപ്പെടുമെന്ന ഭീഷണി ഇതിനോടകം തന്നെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തി കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് ബ്രിട്ടണിലെ ക്രൈസ്തവര്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഐ‌എസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍, ബ്രിട്ടണിലെ അരലക്ഷത്തോളം വരുന്ന ക്രൈസ്തവ ദേവാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചതായി 'ഡെയ്‌ലി മെയില്‍' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടണില്‍ 5.4 മില്യണ്‍ ക്രൈസ്തവര്‍ വസിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ലോകത്തിലെ മറ്റ് പ്രധാനപ്പെട്ട ക്രൈസ്തവ രാജ്യങ്ങളും ഐഎസ് തീവ്രവാദികളുടെ ആക്രമണ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. അമേരിക്കയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഐഎസ് നേരത്തെ ഒരു ചിത്രത്തിലൂടെ വ്യക്തമാക്കിയിരുന്നു. യുഎസിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിക്ക് തീ പിടിക്കുന്ന ചിത്രത്തോടൊപ്പം 'അടുത്തത് ഉടന്‍ വാഷിംഗ്ടണ്‍' എന്ന അടികുറിപ്പോടെ ഐഎസ് ഭീഷണി സന്ദേശവും പുറത്തു വിട്ടിരിന്നു.

"ഫ്രാന്‍സില്‍ അടുത്തിടെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും പുരോഹിതര്‍ക്കും സഭാ നേതാക്കള്‍ക്കുമുള്ള സുരക്ഷ വര്‍ധിപ്പിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ എല്ലാം വീണ്ടും പരിശോധിക്കുവാന്‍ ഞങ്ങള്‍ പള്ളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐ‌എസും മറ്റു ചില തീവ്രവാദി സംഘടനകളും ക്രൈസ്തവരെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ജൂതന്‍മാരേയും മറ്റ് ചില മതവിശ്വാസികളെയും ആക്രമിക്കുവാനും ഇവര്‍ക്ക് പദ്ധതിയുള്ളതായി അറിയുന്നു. പൊതുജനം ജാഗരൂകരായിരിക്കണം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു". ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷ്ണര്‍ നീല്‍ ബസു പറഞ്ഞു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 64