News - 2024

ആഫ്രിക്കന്‍ ദേശീയ ദിവ്യകാരുണ്യ സമ്മേളനം ആഗസ്റ്റ് അഞ്ചാം തീയതി ആരംഭിക്കും

സ്വന്തം ലേഖകന്‍ 01-08-2016 - Monday

വാഷിംഗ്ടണ്‍: മൂന്നാമത് ആഫ്രിക്കന്‍ ദേശീയ ദിവ്യകാരുണ്യ സമ്മേളനം ഈ മാസം അഞ്ചാം തീയതി മുതല്‍ ഏഴാം തീയതി വരെ വാഷിംഗ്ടണ്ണില്‍ നടക്കും. അമേരിക്കന്‍ സര്‍വ്വകലാശാലയുടെ പ്രിസ്ബില ഹാളിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയിരിക്കുന്ന ആഫ്രിക്കന്‍ കുടുംബങ്ങളുടെ സുവിശേഷീകരണം എന്ന വിഷയത്തില്‍ പ്രത്യേകം ചര്‍ച്ചകളും പഠനങ്ങളും ഇത്തവണത്തെ സമ്മേളനത്തില്‍ നടത്തപ്പെടും.

അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ആഫ്രിക്കന്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തപ്പെടുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രവര്‍ത്തിക്കുന്ന ആഫ്രിക്കയില്‍ നിന്നുള്ള കത്തോലിക്ക വൈദികരുടെയും സുവിശേഷ പ്രവര്‍ത്തകരുടെയും കൂടിവരവാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. 'പുതിയ സുവിശേഷത്തോടുള്ള പ്രതികരണം; ആഫ്രിക്കന്‍ കുടുംബങ്ങള്‍, അമേരിക്കന്‍ സഭയുടെ സമ്മാനം' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ഇതിനെ ആധാരമാക്കിയുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമാണ് ഇത്തവണ നടക്കുക.

യുഎസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സിന്റെ ചെയര്‍മാന്‍ ബിഷപ്പ് ഷെല്‍ട്ടന്‍ ജെ. ഫാബ്‌റെ സമ്മേളനത്തില്‍ മുഖ്യസന്ദേശം നല്‍കും. ദിവ്യകാരുണ്യ ആരാധന സമ്മേളനത്തിന്റെ പ്രധാന ഭാഗമായി നടക്കും. ചിക്കാഗോ സഹായമെത്രാന്‍ ബിഷപ്പ് ജോസഫ് എന്‍. പെറിയുടെ നേതൃത്വത്തിലാണ് സമാപന സമ്മേളന ദിനത്തിലെ വിശുദ്ധ കുര്‍ബാന നടക്കുന്നത്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ആഫ്രിക്കന്‍ കാത്തലിക്‌സ് ഇന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സും ആഫ്രിക്കന്‍ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ക്ലെര്‍ജി ആന്റ് റിലീജിയസ് എന്ന സംഘനയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 64