India - 2025

ബിഷപ്പ് ജോസഫ് കാരിക്കശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പ് 11ന്

പ്രവാചകശബ്ദം 03-06-2023 - Saturday

കൊച്ചി: കോട്ടപ്പുറം രൂപതയെ 12 വർഷം നയിച്ചു വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ച ബിഷപ്പ് ജോസഫ് കാരിക്കശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയ്ക്ക് സ്വീകരണവും 11ന് നടക്കും. ഇതോടനുബന്ധിച്ച് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ അങ്കണത്തിൽ ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാ ർമികത്വം വഹിക്കും. ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ ആമുഖസന്ദേശം നൽകും. സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് വചനപ്രഘോഷണം നടത്തും.

കെസിബിസി വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാർ പോളി കണ്ണൂക്കാടൻ, കെസിബിസി ജനറൽ സെക്രട്ടറിയും കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല എന്നിവർ മുഖ്യസഹകാർമികരാകും. കോട്ടപ്പുറം രൂപതയിലെ എല്ലാ വൈദികരും സഹകാർമികരാകും. തുടർന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. അലക് സ് വടക്കുംതല അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയായി രിക്കും. ഹൈബി ഈഡൻ എംപി ഉപഹാര സമർപ്പണം നടത്തും. ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി മറുപടി പ്രസംഗം നടത്തും.


Related Articles »