News - 2024
ശസ്ത്രക്രിയക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ വിശ്രമിക്കുന്നത് ജോൺ പോൾ രണ്ടാമൻ പാപ്പയെ ചികിത്സിച്ച അതേ മുറിയില്‍
പ്രവാചകശബ്ദം 08-06-2023 - Thursday
വത്തിക്കാന്‍ സിറ്റി; ഇന്നലെ നടത്തിയ ഉദര ശസ്ത്രക്രിയയെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പ വിശ്രമിക്കുന്നത് ജോൺ പോൾ രണ്ടാമൻ പാപ്പയെ ചികിത്സിച്ച അതേ മുറിയില്‍. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ കാലത്തുടനീളം പാപ്പയെ ചികിത്സിച്ച റോമിലെ ജെമെല്ലി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അതേ മുറിയില്‍ ഫ്രാന്‍സിസ് പാപ്പ വിശ്രമം തുടരുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
1981-ൽ വധശ്രമത്തിൽ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും 1992-ൽ വൻകുടലിലെ ശസ്ത്രക്രിയയ്ക്കു വിധേയനായതിന് ശേഷവും നിരവധി തവണ ആശുപത്രി ചികിത്സകളിൽ ജോൺ പോൾ രണ്ടാമൻ താമസിച്ച അതേ മുറിയാണിത്. വിശാലമായ പോളിക്ലിനിക്കിന്റെ പത്താം നിലയിലാണ് പാപ്പയ്ക്കായി ചികിത്സ നീക്കിവച്ചിരിക്കുന്നത്. അതേസമയം ശസ്ത്രക്രിയയ്ക്ക് ശേഷം ഫ്രാൻസിസ് പാപ്പ വിശ്രമത്തിലാണെന്നും സ്വഭാവികമായി ശ്വസിക്കുന്നുണ്ടെന്നും വത്തിക്കാൻ ഇന്ന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇതിനിടെ ഓപ്പറേഷനു ശേഷം ഫ്രാൻസിസ് മാർപാപ്പ തമാശകൾ പറഞ്ഞിരുന്നുവെന്നും അടുത്ത ശസ്ത്രക്രിയ എപ്പോഴാണെന്ന് ഫലിതരൂപത്തില്‍ ചോദിച്ചിരുന്നുവെന്നും ആശുപത്രിയിലെ ഉദര ശസ്ത്രക്രിയ വിഭാഗത്തിന്റെ മേധാവി ഡോ. സെർജിയോ അൽഫിയേരി പറഞ്ഞു.റോമിലെ ഏറ്റവും ഉയരം കൂടിയ കുന്നായ മോണ്ടെ മരിയോയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ജെമെല്ലി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഫ്രാൻസിസ് മാർപാപ്പ ദിവസങ്ങളോളം തങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂൺ 18 വരെ മാർപാപ്പയുടെ എല്ലാ പൊതുപരിപാടികളും വത്തിക്കാൻ റദ്ദാക്കിയിട്ടുണ്ട്. മാർപാപ്പയുടെ രോഗശാന്തിക്കായി പ്രാർത്ഥന തുടരാന്‍ അമേരിക്കന്‍ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റായ ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ ആഹ്വാനം ചെയ്തിട്ടുണ്ട്.
Tag:Vatican: Pope Francis out of surgery, recovering in hospital Catholic News, malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക