India - 2025

ഉമ്മന്‍ചാണ്ടി ക്രിസ്തീയ വിശ്വാസത്തിന്റെ നന്മകള്‍ ജീവിതത്തിലൂടെ ഭാരതത്തിനു വേണ്ടി സമർപ്പിച്ച വ്യക്തി: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

പ്രവാചകശബ്ദം 21-07-2023 - Friday

പുതുപ്പള്ളി: സമാനതകളില്ലാത്ത പൊതുപ്രവർത്തകനായിരുന്നു ഉമ്മൻചാണ്ടിയെന്നു അനുശോചനസന്ദേശത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ നടന്ന അനുശോചന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ. മാനവിക മൂല്യങ്ങളായ സത്യം, നീതി, സമത്വം എന്നിവ ആഴത്തിൽ ഉൾക്കൊണ്ട വ്യക്തിത്വത്തിന്റെ ഉടമയായിരിന്നു അദ്ദേഹം.

ക്രിസ്തീയ വിശ്വാസത്തിന്റെ നന്മകളായ ദയ, ക്ഷമ, സ്നേഹം, സഹനശക്തി എന്നിവ ജീവിതത്തിലൂടെ ഭാരതത്തിനു വേണ്ടി സമർപ്പിച്ചു. പുതുപ്പള്ളി അദ്ദേഹത്തിനു സ്വന്തമായിരുന്നു. എന്നും കുടുംബത്തെ പോലെയായിരുന്നു പുതുപ്പള്ളി. കേരളം മുഴുവൻ അദ്ദേഹത്തിനു പുതുപ്പള്ളിയായിരുന്നു. എല്ലാവരെയും സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തി എന്ന നിലയിൽ ഭരണാധികാരി എന്ന നിലയിൽ ഉത്തമ മാതൃകയാണ്. കേരളത്തിന്റെ മനസിൽ എന്നും ഉമ്മൻ ചാണ്ടി സ്മരണയായി നിലനിൽക്കും. ദൈവത്തെ ആശ്രയിച്ചു കൊണ്ട് അദ്ദേഹം ജീവിച്ചു. വിശുദ്ധ കുർബാനയിൽ സജീവമായി പങ്കാളിയാകുന്ന ഉമ്മൻചാണ്ടിയെ ഓർമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


Related Articles »