News - 2024
കിഴക്കന്‍ യുക്രൈനിലെ കത്തോലിക്ക ദേവാലയം റഷ്യന്‍ സൈന്യം പിടിച്ചെടുത്തു
പ്രവാചകശബ്ദം 29-08-2023 - Tuesday
കീവ്/ മോസ്കോ: കിഴക്കന്‍ യുക്രൈനിലെ ഖേഴ്സണ്‍ മേഖലയിലെ കത്തോലിക്ക ദേവാലയം റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. സ്കാഡോവ്സ്ക് നഗരത്തിലെ സെന്റ് തെരേസ ഓഫ് ചൈല്‍ഡ് ജീസസ് കത്തോലിക്കാ ദേവാലയമാണ് സൈന്യം തങ്ങളുടെ വരുതിയിലാക്കിയത്. വൈദികരെയോ വിശ്വാസികളെയോ പ്രവേശിക്കുവാന്‍ റഷ്യന്‍ സൈന്യം അനുവദിക്കുന്നില്ലെന്ന് ഓഡേസ-സിംഫെറോപോള്‍ രൂപതയുടെ മെത്രാനായ സ്റ്റാനിസ്ലോവ് സിറോകൊറാഡിയൂക്ക് വെളിപ്പെടുത്തി. മാസ്കുകള്‍ ധരിച്ച ആയുധധാരികളായ പ്രത്യേക ദൗത്യ സേനയാണ് ദേവാലയം പിടിച്ചെടുത്തിരിക്കുന്നത്. സൈന്യം ദേവാലയത്തിന്റെ വാതിലുകളും, ജനാലകളും തകര്‍ത്തുവെന്നും ബിഷപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
യുക്രൈനിലെ ക്രീമിയും, ഡോണെട്സ്ക്, ഖേഴ്സണ്‍, ലുഹാന്‍സ്ക്, മൈകോലായിവ്, സാപ്പോരിഴ്യ, ഒബ്ലാസ്റ്റ്സ് എന്നീ മേഖലകളുടെ ചില ഭാഗങ്ങളും ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. തീവ്രവാദത്തിനെതിരായ നടപടികളുടെ ഭാഗമായിട്ടാണ് ദേവാലയം പിടിച്ചെടുത്തിരിക്കുന്നതെന്നാണ് റഷ്യന്‍ സൈന്യം പറയുന്നത്. എന്നാല്‍ ആ സമയത്ത് ദേവാലയത്തില്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും, അല്ലായിരുന്നെങ്കില്‍ അവരെ തീവ്രവാദികളെന്ന്‍ മുദ്രകുത്തി തടവിലാക്കുമായിരുന്നെന്നും ബിഷപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ദേവാലയത്തിന്റെ ചുമതല വഹിക്കുന്ന മറ്റൊരു വൈദികനെ ദേവാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. വിശ്വാസികളോട് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് മെത്രാന്റെ പോസ്റ്റ് അവസാനിക്കുന്നത്.
Tag: Russian occupiers seize Catholic church in eastern Ukrainemalayalam, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക