News - 2024
'ലോകത്തിന് നിങ്ങള്‍ നല്‍കുന്ന സന്ദേശം മഹത്വകരം'; അഭയാര്‍ത്ഥി ഒളിംമ്പിക്‌സ് ടീമിന് പ്രത്യേക ആശംസകളുമായി മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 09-08-2016 - Tuesday
വത്തിക്കാന്‍: ഒളിംമ്പിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യത്തേയും പ്രതിനിധീകരിക്കാതെ പങ്കെടുക്കുന്ന അഭയാര്‍ത്ഥികളുടെ ടീമിന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രത്യേക ആശംസകള്‍ നേര്‍ന്നു. പത്ത് പേരടങ്ങുന്ന വിവിധ രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുടെ സംഘം ഒളിംമ്പിക്‌സ് കമ്മിറ്റിയുടെ പതാകയുടെ കീഴിലാണ് അണിനിരക്കുന്നതും മത്സരിക്കുന്നതും. ഇത്തരം ഒരു സാക്ഷ്യത്തിലൂടെ ലോകത്തിനു മഹത്തായ ഒരു സന്ദേശം കൂടിയാണ് നിങ്ങള്‍ നല്‍കുന്നതെന്നും പാപ്പ തന്റെ സന്ദേശത്തിലൂടെ അറിയിക്കുന്നു. ദക്ഷിണ സുഡാന്‍, സിറിയ, കോങ്കോ, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അഭയാര്‍ത്ഥി ടീമിലെ അംഗങ്ങള്‍.
"നിങ്ങളുമായി ബന്ധപ്പെട്ട ചില അഭിമുഖങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. എനിക്ക് നിങ്ങളുടെ ജീവിതങ്ങളെ അടുത്തറിയുവാനും നിങ്ങളുടെ സ്വപ്‌നങ്ങളെ മനസിലാക്കുവാനും കഴിയുന്നുണ്ട്. സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് നിങ്ങള്‍ ഓരോരുത്തരും ലോകത്തോട് വിളിച്ചു പറയുന്നു. നിങ്ങളുടെ പ്രശ്‌നങ്ങളെ നേരിടുവാന്‍ കാണിച്ച ധൈര്യത്തേയും മനസാന്നിധ്യത്തേയും ഞാന്‍ പ്രശംസിക്കുന്നു. നിങ്ങള്‍ക്ക് എന്റെ പ്രത്യേക ആശംസകള്‍ നേരുന്നു. റിയോയില്‍ നിങ്ങള്‍ക്കും വിജയിക്കുവാന്‍ കഴിയട്ടെ". പാപ്പ തന്റെ സന്ദേശത്തില്‍ പറയുന്നു.
ടീം അംഗമായ സിറിയക്കാരി യുര്‍സാ മര്‍ദീനി നീന്തല്‍ താരമാണ്. അഭയാര്‍ത്ഥിയായി വിവിധ രാജ്യങ്ങളിലൂടെ കടന്ന് അവസാനം ജര്‍മ്മനിയിലെത്തിയ 18-കാരിയായ മര്‍ദീനിയെ ജര്‍മ്മന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അഭയാര്‍ത്ഥിയായി സ്വീകരിച്ചു. എല്ലാവരും വിജയിക്കുവാനും, വിനോദത്തിനും, വ്യായാമത്തിനും വേണ്ടി നീന്തിയപ്പോള്‍ യുര്‍സാ മര്‍ദീനി നീന്തിയത് കടലില്‍ മുങ്ങിയ തന്റെ ബോട്ടില്‍ നിന്നും രക്ഷപെടുവാനും മറ്റുള്ളവരെ രക്ഷപെടുത്തുവാനും വേണ്ടിയാണ്.
മുങ്ങി താഴുന്ന അഭയാര്‍ത്ഥികളുടെ ബോട്ടില്‍ നീന്തല്‍ അറിയാവുന്നവരായി മര്‍ദീനിയും സഹോദരിയും മറ്റൊരു സ്ത്രീയും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ ശ്രമഫലമായി മുങ്ങിയ ബോട്ട് കരയിലേക്ക് ചേര്‍ത്തു നിര്‍ത്തി, മരണത്തിന്റെ വക്കില്‍ നിന്നും മറ്റുള്ളവരെ രക്ഷിച്ചു. ജീവിതത്തില്‍ സാഹസികങ്ങളായ ഇത്തരം അനുഭവ കഥകള്‍ പറയുവാനുള്ളവരാണ് അഭയാര്‍ത്ഥി ടീമിലെ എല്ലാ അംഗങ്ങളും.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക