India - 2024

വിജയപുരം രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസിനു തുടക്കം

08-10-2023 - Sunday

കോട്ടയം: നവീകരണ യജ്ഞത്തിന്റെ ഭാഗമായി വിജയപുരം രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസിനു തുടക്കം. കോട്ടയം വിമലഗിരി കത്തീഡ്രലിൽ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിലിന്റെ മുഖ്യകാർമികത്വത്തിലർപ്പിക്കപ്പെട്ട സമൂഹബലിയോടെയാണ് ദിവ്യകാരുണ്യ കോൺഗ്രസ് ആരംഭിച്ചത്. രൂപതയിലെ 84 ഇടവകകളിൽനിന്നെത്തിയ അജപാലന സമിതി പ്രതിനിധികൾ, വൈദിക-സന്യസ്ത പ്രതിനിധികൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവർ പങ്കെടുത്ത ദിവ്യകാരുണ്യ സിമ്പോസിയം തുടർന്നു നടന്നു. നേരത്തെ നൽകിയിരുന്ന ചോദ്യാവലി ആസ്പദമാക്കി പ്രബോധനം, വചനം, ദിവ്യകാരുണ്യ അനുഭവം എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.

അംഗങ്ങൾ മുൻകൂട്ടി തയാറാക്കിയിരുന്ന 8 വീഡിയോകൾ, മറ്റ് അവതരണങ്ങൾ, അനുഭവക്കുറിപ്പുകൾ എന്നിവയുടെ സഹായത്തോടെയാണ് സിമ്പോസിയം നടത്തപ്പെട്ടത്. വിഎസ്എസ്എസ് ഡയറക്ടർ ഫാ. അഗസ്റ്റിൻ മേച്ചേരിൽ മോഡറേറ്ററായിരുന്നു. വികാരി ജനറാൾ മോൺ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, ചാ ൻസലർ മോൺ. ജോസ് നവസ്, ജുഡീഷൽ വികാരി ഫാ. സെൽവി ആന്റണി, ഫാ. ജോസഫ് മീനായിക്കോടത്ത്, ഫാ. മനോജ് ലോബോ, ചാക്കോ ജോസഫ്, മേരിദാസൻ, രാജു തുടങ്ങിയവർ പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞ് 2.30നു നടന്ന ദിവ്യകാരുണ്യാരാധനയ്ക്കു മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ നേതൃത്വം നൽകി. മഞ്ഞുമ്മേൽ കർമലീത്താ പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂർ ഒസിഡി ദിവ്യകാരുണ്യ പ്രഭാഷണം നടത്തി. 4.30ന് കോൺഗ്രസിന്റെ മുഖ്യപരിപാടിയായ ഭക്തിനിർഭരവും വർണാഭവുമായ ദിവ്യ കാരുണ്യ പ്രദക്ഷിണം കത്തീഡ്രലിൽനിന്ന് ആരംഭിച്ചു. പ്രതിനിധികൾക്കുപുറമേ വൈദികർ, സന്യസ്തർ, ലീജിയൻ ഓഫ് മേരി അംഗങ്ങൾ, ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ എന്നിവർ മുത്തുക്കുടകളും പേപ്പൽ പ താകകളുമായി അണിനിരന്നു. ബിഷപ് സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പ്രദക്ഷിണം നയിച്ചു.

ദിവ്യകാരുണ്യ പ്രദക്ഷിണം മിണ്ടാമഠത്തിലെത്തിയതിനെ ത്തുടർന്ന് കൊല്ലം രൂപത മുൻമെത്രാൻ ഡോ. സ്റ്റാൻലി റോമൻ ദിവ്യകാരുണ്യാശീർവാദം നൽകി. ഇന്ന് 3.30ന് മിണ്ടാമഠത്തിന്റെ നവതി ആഘോഷങ്ങളുടെ സമാപനമായി വരാ പ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വ ത്തിൽ കൃതജ്ഞതാ ബലിയർപ്പിക്കും. ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ സഹകാർമികനായിരിക്കും. സ്നേഹവിരുന്നോടെ ദ്വിദിന ആ ഘോഷങ്ങൾ സമാപിക്കും.

More Archives >>

Page 1 of 552