India - 2024

കെആർഎൽസിസി അവാർഡുകൾ പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 17-11-2023 - Friday

കൊച്ചി: കേരളത്തിലെ റോമൻ കത്തോലിക്കാ സഭാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കെആർഎൽസിസിയുടെ 2023-ലെ അവാർഡുകൾ പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ, ജേതാവ്, രൂപത ക്രമത്തിൽ ചുവടെ ഗുരുശ്രേഷ്ഠ സി.ജെ. റോബിൻ (കോഴിക്കോട്), വനിതാ ശക്തീകരണം- ഡോ. ഐറിസ് കൊയ്ലിയോ (തിരുവനന്തപുരം ), യുവത- ബി. സജീവ് (പുനലൂർ), സമൂഹ നിർമിതി-ബ്രദർ ജോയി പുതിയവീട്ടിൽ (കോട്ടപ്പുറം ), സാഹിത്യം-പി.എഫ്. മാത്യൂസ് (വരാപ്പുഴ), വൈജ്ഞാനിക സാഹിത്യം-ഷാർബിൻ സന്ധ്യാവ് (ആലപ്പുഴ), മാധ്യമം-ഫാ. സേവ്യർ കുടിയാംശേരി (ആലപ്പുഴ), സംരംഭക മികവ്- ഷൈജ റൂഫസ് (വരാപ്പുഴ), കലാപ്രതിഭ- റെക്സ് ഐസക് (വരാപ്പുഴ), വിദ്യാഭ്യാസം, ശാസ്ത്രം- ജോയി സെബാസ്റ്റ്യൻ (ആലപ്പുഴ), കായികം- ക്ലെയോഫാസ് അലക്സ് (തിരുവനന്തപുരം).

25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡുകൾ ഡിസംബർ മൂന്നിന് എറണാകുളം ഇൻഫന്റ് ജീസസ് ഓഡിറ്റോറിയത്തിൽ നടക്കു ന്ന ലത്തീൻ കത്തോലിക്കാദിന സമ്മേളനത്തിൽ സമ്മാനിക്കും. പ്രഫ. കവിയൂർ ശിവപ്രസാദ്, പ്രഫ. റോസി തമ്പി, ഡോ. തോമസ് പനക്കളം എന്നിവരടങ്ങിയ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.


Related Articles »