India - 2024

കെആർഎൽസിസിയുടെ ജനജാഗരം ബോധനപരിപാടിയുടെ സമാപനം നാളെ

പ്രവാചകശബ്ദം 16-12-2023 - Saturday

കൊച്ചി: കെആർഎൽസിസിയുടെ ജനജാഗരം ബോധനപരിപാടിയുടെ സമാപനം നാളെ തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരത്ത് വലിയവേളി പാരീഷ് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം തിരുവനന്തപുരം ലാറ്റിൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. ക്രിസ്‌തുദാസ് അധ്യക്ഷത വഹിക്കും. നവംബർ നാലിന് കൽപ്പറ്റയിലാണ് ജനജാഗരം തുടങ്ങിയത്.

കേരളത്തിലെ എല്ലാ ലത്തീൻ രൂപതകളിലും ലത്തീൻ ജനസമൂഹം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും ചർച്ച ചെയ്തു. പ്രാതിനിധ്യവും പങ്കാളിത്തവും അധികാരത്തിലും ഉദ്യോഗത്തിലും എന്നതായിരുന്നു പ്രധാന മുദ്രാവാക്യം. തിരുവനന്തപുരത്തെ തീരശോഷണത്തിന്റെ കാരണങ്ങളെപ്പറ്റി ജനകീയ പ്രതിരോധ സമിതി നടത്തിയ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയ വെബ്സൈറ്റ് വികാരി ജനറാൾ ഫാ. യൂജിൻ എച്ച്. പെരേര പരിചയപ്പെടുത്തും.


Related Articles »