India - 2024

ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പൗരോഹിത്യ സുവർണ ജൂബിലിയിലേക്ക്

പ്രവാചകശബ്ദം 18-12-2023 - Monday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പൗരോഹിത്യസുവർണ ജൂബിലിയിലേക്ക്. 1974 ഡിസംബർ 18നാണ് മാർ പെരുന്തോട്ടം പൗരോഹിത്യം സ്വീകരിച്ചത്. കൈനകരി ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി ആദ്യനിയമനം. അതിരൂപതാ മതബോധനകേന്ദ്രമായ സന്ദേശനിലയം ഡയറക്ടർ, അതിരൂപത യിലെ കാത്തലിക് വർക്കേഴ്‌സ് മൂവ്‌മെൻ്റ് ചാപ്ലെയിൻ തുടങ്ങിയ നിലകളിൽ സേവനം അനുഷ്‌ഠിച്ചു. ദൈവസ്ത്ര പഠനകേന്ദ്രമായ മാർത്തോമ്മാ വിദ്യാനികേതന്റെ സ്ഥാപകഡയറക്ടർ കൂടിയാണ് മാർ പെരുന്തോട്ടം.

1948 ജൂലൈ അഞ്ചിന് കോട്ടയം ജില്ലയിലെ പുന്നത്തുറ കൊങ്ങാണ്ടൂർ പെരു ന്തോട്ടം ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം. ചങ്ങനാശേരി പാറേൽ സെന്റ് തോമസ്, വടവാതൂർ സെൻ്റ തോമസ് അപ്പസ്‌തോലിക് സെ മിനാരികളിലാണ് സെമിനാരി പഠനം പൂർത്തിയാക്കിയത്. 1983-ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്നുസഭാചരിത്രത്തി ൽ ഡോക്ടറേറ്റ് നേടി. റോമിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം 1989-ൽ വടവാതൂർ സെന്റ് തോമസ് അപ്പ‌സ്തോലിക് സെമിനാരിയിലും മാങ്ങാനത്തുള്ള മി ഷനറി ഓറിയന്റേഷൻ സെൻ്ററിലും പ്രഫസറായി പ്രവർത്തിച്ചു.

കെസിബിസി വൈസ് പ്രസിഡൻ്റ്, സിബിസിഐ ഡയലോഗ് ആൻഡ് എക്യു മെനിസം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മാർ പെരുന്തോട്ടം ഇപ്പോൾ സീറോമലബാർ സിനഡൽ കമ്മീഷൻ ഫോർ എക്യുമെനിസം ചെയർമാനാണ്. ആരാധനക്രമത്തെക്കുറിച്ചും സഭാ ചരിത്രത്തെക്കുറിച്ചും അദ്ദേഹം പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. 2002 ഏപ്രിൽ 24നു ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായും 2007 മാർച്ച് 19ന് ആർച്ച് ബിഷപ്പായും നിയമിതനായി.


Related Articles »