India - 2025
സംസ്ഥാന ബൈബിൾ കലോത്സവത്തിന് നാളെ തുടക്കമാകും
പ്രവാചകശബ്ദം 28-12-2023 - Thursday
കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ബൈബിൾ കലോത്സവത്തിന് നാളെ തുടക്കമാകും. തേവര എസ്‌എച്ച് കോളേജിലെയും ഹയർ സെക്കൻഡറി, എച്ച്എസ്, പബ്ലിക് സ്‌കൂളുകളിലെയും എട്ടു വേദികളിലായാണ് രണ്ടു ദിവസത്തെ കലോത്സവം. നാളെ രാവിലെ എട്ടിന് ബൈബിൾ സന്ദേശ റാലി. കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് പതാക ഉയർത്തും. തുടർന്ന് ചെയർമാൻ ബിഷപ്പ് ഡോ. ജെ യിംസ് ആനാപറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്യും. പിഒസി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിക്കും.
കേരളത്തിലെ 19 രൂപതകളിൽ നിന്ന് ആയിരത്തിലധികം പേർ മത്സരിക്കാനെത്തും. ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി 11 ഇനങ്ങളിലാണു മത്സരങ്ങൾ. 30 ന് വൈകുന്നേരം നാലിന് സമാപന സമ്മേളനത്തിൽ സീറോമലബാർ സഭ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യാതിഥിയാകും.