News - 2024

ക്രിസ്തീയത നഷ്ടപ്പെട്ടാൽ പാശ്ചാത്യ ലോകം തകരും; പ്രസ്താവനയോട് യോജിച്ച് എലോൺ മസ്ക്

പ്രവാചകശബ്ദം 07-01-2024 - Sunday

വാഷിംഗ്ടണ്‍ ഡി‌സി: ക്രൈസ്തവ വിശ്വാസമില്ലാത്ത പാശ്ചാത്യ ലോകം നശിക്കുമെന്ന പ്രസ്താവനയോട് യോജിക്കുന്നതായി ലോകത്തെ ഏറ്റവും വലിയ സമ്പന്നനും സ്പേസ് എക്സ് സിഇഒയുമായ എലോൺ മസ്ക്. ട്വിറ്ററില്‍ (എക്സ്) 1.1 ദശലക്ഷം അനുയായികളുള്ള സുബി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് റാപ്പർ, ൻസുബേ ഒലിസെബുക്ക ഉടെസു പങ്കുവെച്ച കുറിപ്പിനോടാണ് എലോൺ മസ്ക് യോജിക്കുന്നതായി കുറിച്ചത്.

''ഞാൻ ഇത് പരസ്യമായും നേരിട്ടും പറഞ്ഞിട്ടില്ലെന്ന് കരുതുന്നു, പക്ഷേ ക്രിസ്തീയത നഷ്ടപ്പെട്ടാൽ പാശ്ചാത്യ ലോകം തകർന്നുവെന്ന് ഞാൻ കരുതുന്നു. ഇത് പൂർണ്ണമായി വിശദീകരിക്കുന്നതിന് ഒരു മുഴുവൻ പുസ്തകം ആവശ്യമാണ്. എന്നാൽ വർഷങ്ങളായി ഞാൻ അതിനെക്കുറിച്ച് വളരെയധികം ചിന്തിച്ച് ഈ നിഗമനത്തിലെത്തി. ഇത് ഒരു കെട്ടിടത്തിന്റെ അടിത്തറ നീക്കം ചെയ്യുന്നതുപോലെയാണ്. പക്ഷേ അത് എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് അഭിമാനത്തോടെ പ്രതീക്ഷിക്കുന്നു. എല്ലായ്‌പ്പോഴും അകത്തും പുറത്തുമുള്ള ശത്രുക്കൾ തകര്‍ക്കാന്‍ ശ്രമിക്കുന്നു''.- ഇതായിരിന്നു ബ്രിട്ടീഷ് റാപ്പർ ൻസുബേ 'എക്സി'ല്‍ കുറിച്ചത്.

വൈകാതെ ട്വീറ്റിന്, ട്വിറ്ററിന്റെ ഉടമ കൂടിയായ എലോൺ മസ്ക് പറഞ്ഞത് ശരിയാണെന്ന കമന്‍റ് നല്‍കുകയായിരിന്നു. 1.7 ദശലക്ഷം വ്യൂസും 28000 ലൈക്കുകളും ലഭിച്ച ഉടെസുവിൻ്റെ ട്വീറ്റ് വലിയ ചര്‍ച്ചയായിട്ടുണ്ട്. മസ്കിന്‍റെ കമന്‍റിന് 'ആമേന്‍' എന്ന്‍ ഉടെസു മറുപടി നല്‍കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂണിൽ റിയൽ ടോക്ക് വിത്ത് സുബി പോഡ്‌കാസ്റ്റിൽ മസ്കുമായി അഭിമുഖം നടത്തിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »