India - 2024

ജനങ്ങളുടെ കണ്ണീര് തുടയ്ക്കാൻ നിയോഗിക്കപ്പെട്ടവരാണ് ഭരണാധികാരികള്‍: തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 12-02-2024 - Monday

മാരാമൺ: ജനങ്ങളുടെ കണ്ണീരു തുടയ്ക്കാൻ നിയോഗിക്കപ്പെട്ടവരാണ് ഭരണാധികാരികളെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. 129 -ാമത് മാരാമൺ കൺവൻഷൻഷൻ പമ്പാ മണൽപ്പുറത്ത് ഉദ്ഘാടനം ചെ യ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണസംവിധാനങ്ങൾ എല്ലാ മുണ്ടായിട്ടും മാനന്തവാടിയിൽ ഒരു മനുഷ്യജീവൻ കാട്ടാനയുടെ ആക്രമണത്തിൽ ഹോമിക്കപ്പെടേണ്ടിവന്നത് ദൗർഭാഗ്യകരമാണ്. വനാതിർത്തിയിൽ താമസിക്കുന്ന കർഷകർ ഈ നാടിന്റെ ഭാഗമാണ്. ഓരോ പൗരന്റെയും സ്വാതന്ത്ര്യവും അന്തസും ഉയർത്തിപ്പിടിക്കാൻ നമ്മുടെ ഭരണഘടന പിന്തുണ നൽകുന്നുണ്ടെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

എന്നാൽ, ചിലപ്പോഴെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുന്നുവോ എന്നു തോന്നിപ്പിക്കുന്ന സംഭവങ്ങളും ഇല്ലാതില്ല. ജനക്കൂട്ടം നിയമം കൈയിലെടുക്കുമ്പോൾ നമ്മുടെ പ്രതീക്ഷയായി നിൽക്കേണ്ടത് സർക്കാരും ഉദ്യോസ്ഥരുമാണ്. ദുർബലർ ആക്രമിക്കപ്പെടുമ്പോൾ അവിടെ ധർമം സ്ഥാപിക്കേണ്ടവരാണ് തങ്ങളെന്ന സത്യം ഭരണാധികാരികൾ മറ ന്നുപോകരുത്. ഏതുതരം ഹിംസയും ആരെയും ഒരുതരത്തിലും അസ്വസ്ഥത പ്പെടുത്താത്ത ഒരു സമൂഹം രൂപപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് ആശങ്കാജനകമാണ്. ആൾക്കൂട്ടങ്ങളെ ഉത്തരവാദിത്വമുള്ള സമൂഹമായി മാറ്റിയെടുക്കാനുള്ള ചുമതല രാഷ്ട്രീയക്കാർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മതന്യൂനപക്ഷങ്ങൾ കടുത്ത ആശങ്കയിലാണ്. ഉത്തരവാദപ്പെട്ടവർ മതന്യൂനപക്ഷങ്ങളു ടെ ആശങ്ക അകറ്റണം. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഇനിയും നടപ്പാക്കിയിട്ടില്ല. ദളിത് ക്രൈസ്തവർക്ക് അർഹതപ്പെട്ട ആനുകൂല്യം ഉറപ്പാക്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കണം. യുവത്വത്തിനു സഹിഷ്ണുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നീതിപാലകരെയും വിദ്യാർഥികളെയും ഈ സാംക്രമികരോഗം ബാധി ച്ചോ എന്നും തോന്നിപ്പിക്കുന്നതാണ് സമീപകാല സംഭവങ്ങളെന്ന് മാർത്തോ മ്മ മെത്രാപ്പോലീത്ത പറഞ്ഞു.

More Archives >>

Page 1 of 571