India - 2024

യുവജന ശുശ്രൂഷകരെ സഹായിക്കുന്നതിനായി 'Certificate in Youth Animation'; ഓൺലൈൻ പഠനപരിശീലന പദ്ധതിയുമായി 'പറോക്'

പ്രവാചകശബ്ദം 16-02-2024 - Friday

തൃശ്ശൂർ: കേരള കത്തോലിക്കാ മെത്രാൻ സമിതി (KCBC) ആഹ്വാനം ചെയ്ത യുവജന വർഷത്തോടനുബന്ധിച്ച് യുവജന ശുശ്രൂഷകരെ സഹായിക്കുന്നതിനായി, തൃശ്ശൂർ പറോക് ഗവേഷണ കേന്ദ്രം 'Certificate in Youth Animation' എന്ന ആറുമാസം ദൈർഘ്യമുള്ള ഒരു ഓൺലൈൻ പഠനപരിശീലന പദ്ധതി ഒരുക്കുന്നു. യുവജന പരിശീലകരായി പ്രവർത്തിക്കാൻ താല്പര്യമുള്ള എല്ലാ വൈദികർക്കും, സമർപ്പിതർക്കും, അല്മായർക്കും, യുവജനങ്ങൾക്കും വൈദികവിദ്യാർത്ഥികൾക്കും ഈ കോഴ്സിൽ പങ്കെടുക്കാവുന്നതാണ്.

2015 മുതൽ വൈദികരുടെയും സമർപ്പിതരുടെയും അല്മായ നേതാക്കളുടെയും അജപാലന പരിശീലനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട്, നൂറിലധികം ഹ്രസ്വകാല പരിശീലനങ്ങളും രണ്ട് ഡിപ്ലോമ പ്രോഗ്രാമുകളും പറോക് സംഘടിപ്പിച്ചിരുന്നു. 'Certificate in Youth Animation' എന്ന പ്രോഗ്രാമിൽ പങ്കെടുത്ത നിരവധി പേർ പ്രോഗ്രാം ഏറെ ഉപകാരപ്രദമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. കാലികപ്രസക്തവും ഫലപ്രദവും സഭയോട് ചേർന്നുനിൽക്കുന്നതുമായ യുവജന നേതൃത്വത്തെ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ്, ഈ കോഴ്സ് രണ്ടാം തവണയും ഒരുക്കിയിരിക്കുന്നത്.

2024 മാർച്ച്‌ 25 മുതൽ 2024 സെപ്റ്റംബർ വരെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. Pr-recorded video lessons നു പുറമെ എല്ലാ മാസവും രണ്ട് ദിവസങ്ങൾ (അവധി ദിനങ്ങളോ ഞായറാഴ്ച്ചകളോ, വൈകുന്നേരങ്ങളിൽ) contact classes ഉണ്ടായിരിക്കും. യുവജനങ്ങൾക്കും, യുവജന ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നവർക്കും ആവശ്യമായ കഴിവുകൾ വളർത്തിയെടുക്കാൻ സഹായകമായ പ്രായോഗിക പാഠങ്ങളും യൂത്ത് മിനിസ്ട്രി ഇന്റേൺഷിപ്പും വ്യക്തിപരമായ മാർഗ്ഗനിർദ്ദേശങ്ങളും ഉൾപ്പെടുന്ന ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ, വിവിധ മേഖലകളിലെ വിദഗ്ധർ സഹായിക്കുന്നതാണ്.

➤ 'Certificate in Youth Animation' നെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും പറോക് വെബ്സൈറ്റ് https://paroc.in/ സന്ദർശിക്കുക.

➤2024 മാർച്ച് 1ന് ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി.

➤ Course Fee: Rs. 2000/-*

Click the link to register:

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പര്‍: ‍

ഡോ. സൈജോ തൈക്കാട്ടിലില്‍ (പറോക് എക്സി. ഡയറക്ടർ, ഫോൺ. 9544889896)

ഫാ. ഹേഡ്ലി നീലങ്കാവിലിനേയൊ (ഓഫീസ് കോർഡിനേറ്റർ, ഫോൺ.9496895803)

.


Related Articles »