News - 2025

ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഫ്രഞ്ച് പ്രസിഡന്റ് സ്വകാര്യ കൂടികാഴ്ച നടത്തി; തീവ്രവാദി ആക്രമണങ്ങളില്‍ ആശ്വാസ പകര്‍ന്ന മാര്‍പാപ്പയെ നന്ദി അറിയിച്ചെന്ന് ഫ്രാൻസ്വ ഒലോൻദ്

സ്വന്തം ലേഖകന്‍ 19-08-2016 - Friday

വത്തിക്കാന്‍: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. തുടര്‍ച്ചയായി ഫ്രാന്‍സില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഫ്രഞ്ച് ജനതയ്ക്ക് ആശ്വാസവും പ്രത്യാശയുമേകുന്ന സന്ദേശങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയിരുന്നു. ഇതിനുള്ള നന്ദി അറിയിക്കുവാന്‍ വേണ്ടിയാണ് വത്തിക്കാനില്‍ നേരിട്ട് എത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതെന്ന്‍ ഫ്രാന്‍സ്വ ഒലോന്ദ് പ്രതികരിച്ചു. വത്തിക്കാന്‍ സെക്രട്ടറി പിയട്രോ പരോളിനുമായും ഫ്രഞ്ച് പ്രസിഡന്‍റ് കൂടികാഴ്ച നടത്തിയിരിന്നു.

റോമില്‍ എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രഞ്ച് നാഷണല്‍ ചര്‍ച്ചായ സെന്റ് ലോവീസ് ദേവാലയത്തിലേക്കാണ് ആദ്യം പോയത്. അവിടെ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് മാര്‍പാപ്പയെ സന്ദര്‍ശിക്കുവാന്‍ ഒലോന്ദ് യാത്ര തിരിച്ചത്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ വാക്കുകളെ അനുസ്മരിപ്പിച്ച് 'മരുഭൂമികള്‍ പൂന്തോട്ടങ്ങളായി മാറും' എന്ന് ആലേഖനം ചെയ്ത ഒരു വെങ്കലമുദ്ര മാര്‍പാപ്പ ഒലോന്ദിനു നല്‍കി. 40 മിനിറ്റ് നീണ്ടു നിന്നചര്‍ച്ചകള്‍ക്കിടയില്‍ ഇരുവരും സംസാരിച്ച വിഷയങ്ങളെ സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

2015 നവംബറില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 130 പേരും, ഈ വര്‍ഷം ഫ്രഞ്ച് സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ നടന്ന തീവ്രവാദി ആക്രമണത്തില്‍ 84 പേരും ഫ്രാന്‍സില്‍ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 26-ാം തീയതി, വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന ഫാദര്‍ ജാക്വസ് ഹാമലിനെ ഐഎസ് തീവ്രവാദികള്‍ ദേവാലയത്തില്‍ കയറി കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »