India - 2024

പൂഞ്ഞാറിൽ വൈദികനോട് വിദ്യാര്‍ത്ഥികള്‍ കാട്ടിയത് തെമ്മാടിത്തരം: മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാചകശബ്ദം 07-03-2024 - Thursday

തിരുവനന്തപുരം: പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു കേരള നദ്‌വതൂൽ മുജാഹിദീൻ സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു മുസ്ലിം വിദ്യാർത്ഥികളെ തെരഞ്ഞുപിടിച്ചു കേസെടുത്തെന്ന ഹുസൈൻ മടവൂരിന്റെ ആരോപണത്തിനു മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

ഈരാറ്റുപേട്ടയിൽ കാട്ടിയത് തെമ്മാടിത്തരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണുണ്ടായിരുന്നത്. ഹുസൈൻ മടവൂരിനെപ്പോലെ പ്രത്യേക സ്ഥാനത്തിരിക്കുന്നവർ തെറ്റായ ധാരണവെച്ചുപുലർത്തരുത്. പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകാം. അതു ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയും സ്വീകരിക്കും. ഇക്കാര്യത്തിൽ ഒരു തെറ്റും പോലീസിന് സംഭവിച്ചിട്ടില്ല.

ഫാദറിന് നേരേ വണ്ടി കയറ്റുകയാണ് ചെയ്തത്. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നാണ് കരുതിയത്. എന്നാൽ അതിൽ എല്ലാവരും മുസ്‌ലിം വിഭാഗക്കാർ ആയിരുന്നു. ഇത്ര വ്യക്തതയോടെ പറയുന്നത് ഞാൻ ഇക്കാര്യം ചോദിച്ചതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

More Archives >>

Page 1 of 575