India - 2025
ഇറ്റലി ആസ്ഥാനമായ സന്യാസ സമൂഹത്തിന് മലയാളിയായ സുപ്പീരിയര്‍ ജനറല്‍
പ്രവാചകശബ്ദം 11-03-2024 - Monday
തൃശൂർ: ഇറ്റലി ആസ്ഥാനമായി സേവനം ചെയ്യുന്ന ഡോട്ടേഴ്‌സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് സഭയുടെ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ ഫ്ലോറി കൊടിയൻ തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ ജനോവയിൽ നടന്ന ജനറൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. ഇരിങ്ങാലക്കുട രൂപതയിലെ മാള തുമ്പരശേരി ഇടവകയിൽപ്പെട്ട കൊടിയൻ ഔസേപ്പ് - തങ്കമ്മ ദമ്പതികളുടെ മകളാണ്.
സിസ്റ്റർ റൊസാലിയ കരിപ്പായി അസിസ്റ്റൻ്റ് സുപ്പീരിയർ ജനറലായും സിസ്റ്റർ ഇഗ്നേഷ്യ ചെലങ്ങര, സിസ്റ്റർ ട്രീസ ആളുക്കാരൻ, സിസ്റ്റർ മേരി ക്ലെയർ മുക്കനാപറമ്പിൽ, സിസ്റ്റർ ജെസ്റ്റിൻ കുറ്റിയാഞ്ഞിലിക്കൽ എന്നിവർ കൗൺസിൽ അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.