India - 2024

ബോണക്കാട് കുരിശുമല തീർത്ഥാടനം നാളെ മുതൽ

പ്രവാചകശബ്ദം 20-03-2024 - Wednesday

വിതുര: കിഴക്കിൻ്റെ കാൽവരി എന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയുടെ 67-ാമത് തീർത്ഥാടനം നാളെ മാര്‍ച്ച് 21 ന് ആരംഭിക്കും. 21 മുതൽ 24 വരെ ഒന്നാം ഘട്ടവും, 29ന് ദുഃഖവെള്ളി ദിനത്തിൽ രണ്ടാംഘട്ടവും നടക്കും. 'വിശുദ്ധ കുരിശ് ഇരുളകറ്റുന്ന പ്രകാശ ഗോപുരം" എന്നതാണ് ഈ വർഷത്തെ തീർത്ഥാടന സന്ദേശം. 21ന് രാവിലെ 8.30ന് പ്രാരംഭ പ്രാർത്ഥന. ഒമ്പതിന് റെക്ടർ ആൻഡ് ചുള്ളിമാനൂർ ഫൊറോന വികാരി ഫാ. അനിൽ കുമാർ തീർത്ഥാടന പതാക ഉയർത്തും.

9.30ന് കാൽവരി ഇടവക വികാരി ഫാ. ജസ്റ്റിൻ ഫ്രാൻസിസ് നയിക്കുന്ന കുരിശിന്റെ വഴി. തുടർന്ന് കുരിശിൻ്റെ ആശിർവാദം. 11.30ന് നെടുമങ്ങാട് റിജിയൺ കോഡിനേറ്റർ മോൺ. റൂഫസ് പയസ് ലീൻ്റെ മുഖ്യ കാർമികത്വത്തിൽ ആ ഘോഷമായ ദിവ്യബലി. പേരയം ഇടവക വികാരി ഫാ. പ്രദീപ് ആൻ്റോ വചന സന്ദേശം നൽകും. തുടർന്ന് പിയാത്ത വന്ദനം. ആദ്യദിവസ തീർത്ഥാടനത്തിന് ചുള്ളിമാനൂർ ഫൊറോന നേതൃത്വം നൽകും.

ദുഃഖവെള്ളി ദിനമായ 29ന് രാവിലെ എട്ടിന് ഫാ. റിനോയ് കാട്ടിപറമ്പിൽ ഒഎ സ്ജെ നയിക്കുന്ന കുരിശിൻ്റെ വഴി. തുടർന്ന് കുരിശാരാധന, കുരിശുവന്ദനം നെടുമങ്ങാട്, ആര്യനാട്, ചുള്ളിമാനൂർ ഫൊറോന കളിലെ അൽമായ കൂട്ടായ നേതൃത്വം നൽകുന്ന തീർത്ഥടനത്തിന് നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ പങ്കെടുക്കും.

More Archives >>

Page 1 of 578