India - 2024

വൈദിക പരിശീലനത്തെക്കുറിച്ചു നടത്തുന്ന ത്രിദിന പഠനശിബിരം

17-03-2024 - Sunday

കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയും തൃശൂർ പറോക് ഗവേഷണകേന്ദ്രവും സംയുക്തമായി കേരളത്തിലെ മേജർ സെമിനാരികളിലെ വൈദിക പരിശീലനത്തെക്കുറിച്ചു നടത്തുന്ന ത്രിദിന പഠനശിബിരം നാളെ ആരംഭിക്കും. നാളെമുതൽ 20 വരെ തൃശൂർ മേരിമാത മേജർ സെമിനാരിയിലാണു പഠനശിബിരം. കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. നിരവധി മെത്രാന്മാരും കേരളത്തിലെ 32 രൂപതാ പ്രതിനിധികളും വിവിധ മേഖലകളിലെ വിദഗ്‌ധരും ആറു മേജർ സെമിനാരികളുടെ പ്രതിനിധികളും പങ്കെടുക്കും.

സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനസമ്മേളനത്തിലും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമാപനസമ്മേളനത്തിലും അധ്യക്ഷത വഹിക്കും. കെസിബിസി സെക്രട്ടറി ജനറൽ ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. കേരള കത്തോലിക്കാസഭയിലെ വൈദികപരിശീലനത്തെക്കുറിച്ച് പറോക് ഗവേഷണകേന്ദ്രം കേരള മെത്രാൻ സമിതിയുടെ നിർദേശപ്രകാരം ഒന്നരവർഷമായി നടത്തിയ ഗവേഷണപഠനങ്ങളുടെ ഫലങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.

സംവാദത്തിനുശേഷം വൈദികപരിശീലനം കുടുതൽ മികച്ചതാ ക്കാനുള്ള നിർദേശങ്ങൾ മെത്രാൻ സമിതിക്കു സമർപ്പിക്കും.

കെസിബിസി വൈസ് പ്രസിഡൻ്റും ഇരിങ്ങാലക്കുട രൂപത ബിഷപ്പുമായ മാർ പോളി കണ്ണൂക്കാടൻ്റെ നേതൃത്വത്തിൽ മെത്രാന്മാരുടെ ഒരു സമിതി പഠനത്തി നും ശില്പശാലയുടെ സംഘാടനത്തിനും നേതൃത്വം നൽകും. പഠനശിബിരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കെസിബിസി ഡെപ്യൂ ട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി, പറോക് ഗവേഷണകേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സൈജോ തൈക്കാട്ടിൽ എന്നിവർ അറിയി

More Archives >>

Page 1 of 577