Videos

ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെട്ടവർ | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിയെട്ടാം ദിവസം

പ്രവാചകശബ്ദം 30-03-2024 - Saturday

"ഗലീലിയില്‍നിന്ന് യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകള്‍ അവനോടൊപ്പംപോയി കല്ലറ കണ്ടു. അവന്റെ ശരീരം എങ്ങനെ സംസ് കരിച്ചു എന്നും കണ്ടു" ( യോഹ 23:55)

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിയെട്ടാം ദിവസം ‍

ഇന്ന് ദുഃഖശനിയാഴ്ച്ച വലിയൊരു നിശബ്ദതയും പ്രശാന്തതയും ഈ ഭൂമിയെ ഭരിക്കുന്നു. കാരണം നമ്മുടെ രക്ഷകനും രാജാവുമായവൻ കല്ലറയിൽ വിശ്രമിക്കുന്നു.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു,

"ദൈവകൃപയാൽ" അവിടുന്ന് "എല്ലാവർക്കും വേണ്ടി" മരണം രുചിച്ചറിഞ്ഞു. ദൈവം തന്റെ രക്ഷാകരപദ്‌ധതിയിൽ, തന്റെ പുത്രൻ "നമ്മുടെ പാപങ്ങൾക്കു വേണ്ടി മരിച്ചാൽ" മാത്രം പോരാ അവിടുന്നു "മരണം രുചിച്ചറിയുകകൂടിവേണം" എന്നു നിശ്ചയിച്ചു. മരണത്തിന്റെ അവസ്‌ഥ, അതായത് അവിടുന്നു കുരിശിൽവച്ചു പ്രാണൻ വെടിഞ്ഞ സമയത്തിനും മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട സമയത്തിനും ഇടയിൽ അവിടുത്തെ ആത്‌മാവിന് ശരീരത്തിൽനിന്നുണ്ടായ വേർപാടിന്റെ അവസ്‌ഥ അനുഭവിക്കണമെന്നുകൂടി അവിടുന്നു നിശ്ചയിച്ചു. മരണമടഞ്ഞ ക്രിസ്തുവിൻറ അവസ്‌ഥ കബറിടത്തിന്റെയും പാതാളത്തിലേക്ക് ഇറങ്ങുന്നതിൻറെയും രഹസ്യമാണ്. അതു ക്രിസ്തു മർത്ത്യരക്ഷപൂർത്തിയാക്കിയിട്ട് കബറിടത്തിൽ ശയിച്ചുകൊണ്ട് ദൈവത്തിന്റെ മഹത്തായ സാബത്തു വിശ്രമത്തെ പ്രകാശിപ്പിക്കുന്നതും പ്രപഞ്ചത്തിനു മുഴുവനും സമാധാനം കൊണ്ടുവരുന്നതുമായ വിശുദ്‌ധ ശനിയാഴ്ച‌യുടെ രഹസ്യമാണ്. (CCC 624)

മനുഷ്യനെന്ന നിലയിൽ ക്രിസ്‌തു മരണംവരിച്ചപ്പോൾ അവിടുത്തെ വിശുദ്‌ധ ആത്മാവു നിർമല ശരീരത്തിൽനിന്ന് വേർപെടുത്തപ്പെട്ടു. എന്നാൽ, ദൈവികതയാകട്ടെ ഒന്നിൽനിന്നും അതായത് ആത്മാവിൽനിന്നോ ശരീരത്തിൽനിന്നോ വേർതിരിക്കപ്പെട്ടില്ല. അതുകൊണ്ട് ഏകവ്യക്ത‌ി രണ്ടായി വിഭജിക്കപ്പെട്ടില്ല. ശരീരവും ആത്‌മാവും ഒരേസമയം ആദിമുതലേ വചനമാകുന്ന വ്യക്‌തിയിൽ സ്‌ഥിതിചെയ്ത‌ിരുന്നു. മരണത്തിൽ അവ വിഭജിക്കപ്പെട്ടു. എങ്കിലും അവ സ്ഥഥിതിചെയ്‌തിരുന്ന വചനത്തിൽ ഏകവ്യക്‌തിത്വത്തിൽ രണ്ടും എന്നും നിലനിന്നിരുന്നു. (CCC 626 B).

മാമ്മോദീസയുടെ ആദിമവും പൂർണവുമായ രൂപം വെള്ളത്തിൽ മുങ്ങലാണ്. പുതിയ ജീവിതത്തിനായി ക്രിസ്‌തുവിനോടൊപ്പം പാപത്തിനു മരിക്കുന്ന ഒരു ക്രൈ സ്‌തവൻ കബറിടത്തിലേക്ക് ഇറങ്ങുന്നതിനെ മാമ്മോദീസ ഫലപ്രദമായവിധത്തിൽ സൂചിപ്പിക്കുന്നു. "അതുകൊണ്ടു മാമ്മോദീസവഴി നാം അവനോടുകൂടെ മരണത്തി ലേക്കു സംസ്‌കരിക്കപ്പെട്ടു. പിതാവിൻറെ മഹത്ത്വത്താൽ മിശിഹാ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതുപോലെ, നാമും ഒരു പുതിയ ജീവിതം നയിക്കുന്നതിനു വേണ്ടിയാണിത്. (CCC 628)

മരിച്ചവരോടുപോലും സുവിശേഷം പ്രഘോഷിക്കപ്പെട്ടു. 483 48 പാതാളത്തിലേക്കുള്ള ഇറക്കം രക്ഷയുടെ സുവിശേഷദൗത്യത്തിന്റെ പൂർണമായ നിറവേറ്റലാണ്. ഇത് യേശുവിന്റെ മെസ്‌സയാനിക ദൗത്യത്തിന്റെ അന്തിമഘട്ടമാണ്. കാലത്തെ 205 സംബന്‌ധിച്ചിടത്തോളം ചുരുങ്ങിയതെങ്കിലും അതിന്റെ യഥാർഥ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം വളരെ വിപുലമായ ഒരു ഘട്ടമാണിത്. ക്രിസ്‌തുവിന്റെ വീണ്ടെടുപ്പുകർമം എല്ലാ കാലങ്ങളിലെയും എല്ലാ സ്‌ഥലങ്ങളിലെയും എല്ലാ മനുഷ്യരിലേക്കു വ്യാപിക്കുന്നു. കാരണം, രക്ഷിക്കപ്പെടുന്നവരെല്ലാം വീണ്ടെടുപ്പിൽ ഭാഗഭാക്കുകളാക്കപ്പെടുന്നു. (CCC 634).

“മരിച്ചവർ ദൈവപുത്രൻ സ്വരം ശ്രവിക്കുന്നതിനും ശ്രവിക്കുന്നവർ ജീവിക്കുന്നതിനും വേണ്ടി ക്രിസ്തു മരണത്തിന്റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്നു. "ജീവൻ കർത്താവായ" യേശു മരണംവരിച്ചുകൊണ്ടു “മരണത്തിൻമേൽ അധികാരമുള്ളവനെ, അതായത്, പിശാചിനെ, നശിപ്പിക്കുകയും മരണഭീതിയാൽ ജീവിത കാലം മുഴുവനും ബന്‌ധനത്തിലായിരുന്നവരെ വിമോചിപ്പിക്കുകയും ചെയ്തു. 485 ഇനിമേൽ “മരണത്തിൻറെയും പാതാളത്തിന്റെയും താക്കോലുകൾ" ഉത്‌ഥിതനായ ക്രിസ്തു‌വിന്റെ കൈയിലാണ്. അതുകൊണ്ട് "യേശുവിൻറെ നാമം കേൾക്കുമ്പോൾ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാ മുട്ടുകളും മടങ്ങണം. (CCC 635).

പ്രിയപ്പെട്ട സഹോദരങ്ങളെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമ്മോദീസാ സ്വീകരിച്ച ഓരോ ക്രൈസ്തവനും ക്രിസ്തുവിനോടു കൂടെ സംസ്‌കരിക്കപ്പെടുവാൻ ഭാഗ്യം ലഭിച്ചവരാണ്. അതിനാൽ എത്രയോ വലിയ ഭാഗ്യമാണ് നമ്മുക്ക് ലഭിച്ചിരിക്കുന്നത്?




Related Articles »