India - 2024

എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കണം: മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 27-04-2024 - Saturday

കൊച്ചി: എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സ്ഥിതി രാജ്യത്തുണ്ടാകണമെന്ന് സീറോമലബാർ സഭാ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. എല്ലാ മതങ്ങളും ഒന്നുചേർന്ന് ഒരു കുടുംബം പോലെ ജീവിക്കുന്ന നാടാണ് നമ്മുടേത്. ഈ നാട് മതേതരമാണ്. സർക്കാരും അങ്ങനെ ആയിരിക്കണമെന്നാണു ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാക്കനാട് തെങ്ങോട് ഗവ. സ്‌കൂളിലെ 149-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും കാക്കനാട് തെങ്ങോട് ഗവ. സ്‌കൂളിലെ 149-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു.


Related Articles »