News - 2024

നൈജീരിയയില്‍ നിന്ന് വീണ്ടും ആശ്വാസ വാര്‍ത്ത: തട്ടിക്കൊണ്ടുപോയ മറ്റൊരു വൈദികന്‍ കൂടി മോചിതനായി

പ്രവാചകശബ്ദം 01-06-2024 - Saturday

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നു അക്രമികള്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു വൈദികന്‍ കൂടി മോചിതനായി. മെയ് 21ന് നൈജീരിയന്‍ സംസ്ഥാനമായ അദമാവായിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ഒലിവർ ബൂബ എന്ന വൈദികനാണ് മോചിതനായിരിക്കുന്നത്. ഫാ. ബൂബ ശുശ്രൂഷ ചെയ്യുന്ന യോളയിലെ ബിഷപ്പ് സ്റ്റീഫൻ ഡാമി മംസയാണ് മോചന വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.

തട്ടിക്കൊണ്ടുപോയവർ മെയ് 30ന് പുലർച്ചെ വൈദികനെ വിട്ടയയ്ക്കുകയായിരിന്നുവെന്ന് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു. മെയ് 21ന് പുലർച്ചെ ഒരു മണിയോടെ സാന്താ റീത്ത ഇടവകയുടെ റെക്ടറിയിലെ ഡൈനിംഗ് റൂമിൽവെച്ചാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഒന്‍പത് ദിവസമായി വൈദികനെ കുറിച്ച് യാതൊരു വിവരവുമില്ലായിരിന്നു.

വെല്ലുവിളി നിറഞ്ഞതും പ്രയാസകരവുമായ സമയങ്ങളിൽ യോള രൂപതയിലെ വൈദികരുടെയും സാധാരണക്കാരുടെയും പ്രാർത്ഥനകൾക്കും ഐക്യദാർഢ്യത്തിനും നന്ദി പറയുകയാണെന്നു ബിഷപ്പ് പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 15 ന് തട്ടിക്കൊണ്ടുപോയ ഫാ. ബേസിൽ ഗ്ബുസുവോ എന്ന വൈദികന്‍ അടുത്തിടെ മോചിതനായിരിന്നു. ക്രൈസ്തവരെ ക്രൂരമായി കൊലപ്പെടുത്തുന്നതും വൈദികരെ തട്ടിക്കൊണ്ടുപോകുന്നതും നൈജീരിയയിൽ പതിവ് സംഭവങ്ങളായി മാറിയിട്ടുണ്ട്.

'ദൈവവചനം' അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »