News - 2024

ദൈവത്തിന് സ്വയം സമര്‍പ്പിക്കുന്ന കൗദാശിക ജീവിതം നയിക്കുന്ന വ്യക്തിയ്ക്കു സംരക്ഷണം: അർജൻ്റീനിയന്‍ ഭൂതോച്ചാടകന്‍

പ്രവാചകശബ്ദം 10-08-2024 - Saturday

ബ്യൂണസ് അയേഴ്സ്: ദൈവത്തിനായി തന്റെ ജീവിതം തുറന്നിരിക്കുന്ന, ഒരു കൂദാശ ജീവിതം നയിക്കുന്ന വ്യക്തി, തിന്മയിലേക്ക് വാതില്‍ തുറക്കുന്നവനേക്കാൾ സംരക്ഷിക്കപ്പെടുമെന്ന് അർജൻ്റീനിയന്‍ ഭൂതോച്ചാടകനായ ഫാ. മിഗ്വൽ തമാഗ്നോ. അർജൻ്റീനയിലെ ചാസ്കോമസ് രൂപതാംഗമായ ഫാ. മിഗ്വൽ 'എ‌സി‌ഐ പ്രെന്‍സ' എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പിശാച് കടിക്കാനാവാത്ത ചങ്ങലയിട്ട നായയെപ്പോലെയാണെന്നും എന്നാൽ അവൻ്റെ വായിൽ കൈ വയ്ക്കരുതെന്നും കഠിനമായി പോരാടേണ്ടി വന്ന വിശുദ്ധരുടെ ജീവിതത്തിലും പ്രലോഭനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ജീവിതത്തില്‍ ഉള്‍പ്പെടെ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ പിശാചും തിന്മയുടെ ആത്മാക്കളും സൃഷ്ടികളാണെന്നും ദൈവം തിന്മയ്ക്കു മേൽ വിജയം നേടിയവനാണെന്നും നാം മനസിലാക്കണം. "പിശാച് കടിക്കാൻ കഴിയാത്ത ചങ്ങലയിട്ട നായയെപ്പോലെയാണ്. കെട്ടിയിരിക്കുന്ന നായയ്ക്ക് നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല. എന്നാല്‍ അതിൻ്റെ വായിൽ കൈ വയ്ക്കരുത്". ഉചിതമല്ലാത്ത പാതകളിലേക്ക് സ്വയം തുറക്കുമ്പോള്‍ നിങ്ങളുടെ ജീവിതം മാറുകയും നിങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. എന്നാല്‍ ഉറച്ച വിശ്വാസത്തോടെ ജീവിക്കുന്ന ഒരാൾക്ക് ഇത് സംഭവിക്കുന്നത് ബുദ്ധിമുട്ടാണ്.

നാം ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നമ്മുക്ക് ദൈവത്തെ ആവശ്യമുണ്ട്. അത് നഷ്‌ടപ്പെടുമ്പോൾ, നമുക്ക് ആ ശൂന്യത നിലനിൽക്കുന്നു. എന്നാൽ ഒരു നിർണായക സാഹചര്യത്തിൽ എത്തുമ്പോൾ ദൈവത്തിൻ്റെ ആവശ്യകത നിങ്ങൾ കണ്ടെത്തുന്നു. ഭൂതോച്ചാടന മേഖലകളില്‍ പ്രത്യേക ഇടപെടല്‍ ആവശ്യമുള്ള നിരവധിപേരുണ്ടെന്നും അദ്ദേഹം പറയുന്നു.


Related Articles »