India - 2025
ഫാ. ജോസഫ് മാലിപ്പറമ്പിൽ അവാർഡ് ഫാ. ജോസഫ് ചിറ്റൂരിന്
പ്രവാചകശബ്ദം 07-09-2024 - Saturday
കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന സമിതി ഏർപ്പെടുത്തി നൽകിവരുന്ന മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ അവാർഡിന് മാനന്തവാടി രൂപതാംഗമായ ഫാ. ജോസഫ് ചിറ്റൂർ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ മിഷൻ പ്രദേശത്തുള്ള സേവനങ്ങളും - ദൈവവിളി രംഗത്തുള്ള സംഭാവനകളും സാമൂഹ്യ സേവന പ്രവർത്തനങ്ങളും വിലയിരുത്തിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്.
ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന രക്ഷാധികാരി മാർ തോമസ് തറയിൽ, ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ, ജനറൽ സെക്രട്ടറി ജെയ്സൺ പുളിച്ചുമാക്കൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പു കല്ലുങ്കൽ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് അവാർഡിന് തിരഞ്ഞെടുത്തത്. സെപ്റ്റംബർ 14 ന്ചങ്ങനാശ്ശേരി അതിരൂപതയിലെ ആർപ്പൂക്കര ചെറുപുഷ്പം ശാഖയിൽ വച്ച് നടത്തുന്ന ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണ സമ്മേളനത്തിൽവച്ച് കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ അവാർഡ് നൽകും.