India - 2025
നിയുക്ത കര്‍ദ്ദിനാള്‍ മോൺ. ജോർജ് കൂവക്കാട്ട് 24ന് നാട്ടിലെത്തും
08-10-2024 - Tuesday
ചങ്ങനാശേരി: ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാളായി ഉയർത്തിയ മോൺ. ജോർജ് കൂവക്കാട്ട് 24ന് നാട്ടിലെത്തുമെന്ന് ഫോണിൽ അറിയിച്ചതായി പിതാവ് മാമ്മൂട് കൂവക്കാട്ട് ജേക്കബ് വർഗീസ് പറഞ്ഞു. ഒരാഴ്ചക്കാലം നാട്ടിലുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 31ന് നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ ഞായറാഴ്‌ചയാണ് മോൺ. കൂവക്കാട്ടിനെ മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. ഡിസംബർ എട്ടിന് വത്തിക്കാനിലാണു സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്.