India
ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ പരിപാടി
പ്രവാചകശബ്ദം 27-10-2024 - Sunday
ന്യൂഡൽഹി: രാജ്യത്തു ക്രൈസ്‌തവർക്കെതിരേയുള്ള പീഡനങ്ങള്‍ വർദ്ധിക്കുന്നതിൽ ഡൽഹി എൻസിആർ ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജന്ദർമന്ദറിൽ നടത്തിയ പ്രതിഷേധ യോഗത്തില്‍ നൂറോളം പേർ പങ്കെടുത്തു. മണിപ്പൂരിലെ കുക്കി സംഘടനകളടക്കം രാജ്യത്തെ വിവിധ ക്രൈസ്തവ വിഭാഗങ്ങൾ പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായി.
മണിപ്പുരിൽ അക്രമം തുടങ്ങിയിട്ട് 500 ദിവസമായെന്നും ഇരുന്നൂറോളം പള്ളികൾ ആക്രമിക്കപ്പെട്ടെന്നും എന്നാൽ കേന്ദ്രം യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും എൻസിആർ ക്രിസ്‌ത്യൻ ഫെലോഷിപ്പ് ചുണ്ടിക്കാട്ടി. ക്രൈസ്‌തവർക്കെതിരേയുള്ള അതിക്രമങ്ങളിൽ നിരവധി തവണ പരാതിപ്പെട്ടെങ്കിലും കേന്ദ്രം മൗനം പാലിക്കുകയാണെന്നും ക്രിസ്ത‌്യൻ ഫെലോഷിപ്പ് ആരോപിച്ചു.
