India - 2024

മാർ പ്രിൻസ് ആന്‍റണി പാണേങ്ങാടൻ അദിലാബാദ് രൂപതയുടെ അഡ്‌മിനിസ്ട്രേറ്റർ

പ്രവാചകശബ്ദം 11-11-2024 - Monday

അദിലാബാദ് : ഷംഷാബാദ് രൂപതയുടെ മെത്രാനായ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ പിതാവിനെ അദിലാബാദ് രൂപതയുടെ അഡ്‌മിനിസ്‌ട്രേറ്ററായി അധിക ചുമതല നല്കി മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. അദിലാബാദ് രൂപതയുടെ മെത്രാനായിരുന്ന മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ ഷംഷാബാദ് രൂപതയുടെ മെത്രാനായി സ്ഥാനമേറ്റെടുത്ത ദിവസംതന്നെയാണ് പെർമനന്റ് സിനഡിൻ്റെ അംഗീകാരത്തോടെ മേജർ ആര്‍ച്ച് ബിഷപ്പ് ഈ നിയമനം നടത്തിയിരിക്കുന്നത്. അദിലാബാദ് രൂപതയിൽ പുതിയ മെത്രാൻ സ്ഥാനം എറ്റെടുക്കുന്നതുവരെ രൂപതയുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത് അഡ്മിനിട്രേറ്ററായിരിക്കും.

പുതിയ മിഷൻ ദൗത്യത്തിൽ എല്ലാ ആശംസകളും അറിയിച്ച മാർ തട്ടിൽ, പുതിയ ബിഷപ് വരുന്നതുവരെ അദിലാബാദ് രൂപതയുടെ അഡിനിസ്ട്രേറ്റർ ചുമതലയും മാർ പാണേങ്ങാടൻ വഹിക്കുമെന്നും അങ്ങനെ അദിലാബാദിന് അദ്ദേഹത്തിന്റെ സേവനം തുടർന്നും ലഭിക്കുമെന്നും വ്യക്തമാക്കി. തങ്ങളുടെ ഇടയനെ ഷംഷാബാദിലേക്കു തെരഞ്ഞെടുത്തതിൽ അദിലാബാദുകാർക്കു വിഷമവും വേദനയുമുണ്ടാകാം. അത്രയ്ക്കും ആ രൂപതയുടെ ഹൃദയത്തിലിടം നേടിയ ഇടയനായിരുന്നു അദ്ദേഹം. എന്നാൽ, വിശാലമായ ഷംഷാബാദ് രൂപതയെ നയിക്കാൻ ആളെ തേടുമ്പോൾ സിനഡിന്റെ ഏകകണ്ഠമായ തീരുമാനമായിരുന്നു മാർ പാണേങ്ങാടൻ എന്നു മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.


Related Articles »