India - 2024
കത്തോലിക്ക സഭയും മലങ്കര മാർത്തോമ്മ സുറിയാനി സഭയും തമ്മിലുള്ള എക്യുമെനിക്കൽ യോഗം വീണ്ടും
പ്രവാചകശബ്ദം 10-12-2024 - Tuesday
കോട്ടയം: കത്തോലിക്ക സഭയും മലങ്കര മാർത്തോമ്മ സുറിയാനി സഭയും തമ്മിലുള്ള എക്യുമെനിക്കൽ ഡയലോഗിന്റെ രണ്ടാമത് യോഗം മാങ്ങാനം സ്‌പിരിച്ച്വാലിറ്റി സെന്ററിൽ നടത്തി. വത്തിക്കാനിലെ എക്യുമെനിക്കൽ ഡിക്കാസ്റ്ററി സെക്രട്ടറി ആർച്ച്ബിഷപ് ഫ്ളവിയ പാച്ചേ, മലങ്കര മാർത്തോമ്മാസഭ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ബർണബാസ് എന്നിവർ പങ്കെടുത്തു. ആർച്ച് ബിഷപ്പ് ഫളവിയ പാച്ചേ, ഡോ. ജോസഫ് മാർ ഇവാനിയോസ്, റവ. ഷിബി വ ർഗീസ്, റവ.ഡോ. ഹിയാസിൻ്റ് ഡെസ്റ്റിവല്ലെ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സഭയുടെ സിനഡാലിറ്റി ദർശനങ്ങൾ, ദൗത്യം, മാമോദീസ തുടങ്ങിയവ സംബന്ധിച്ച ദൈവശാസ്ത്ര ചർച്ചകൾ നടത്തി. അടുത്ത ഘട്ടം ചർച്ച തുടരും. വിവിധ സഭകളുമായി എക്യുമെനിക്കൽ സംവാദങ്ങൾക്ക് നേതൃത്വം നൽകുന്ന വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ പ്രൊമോട്ടിംഗ് ക്രിസ്ത്യൻ യൂണിറ്റി കഴിഞ്ഞ വർഷമാണ് മാർത്താമ്മാ സഭയുമായി ഡയലോഗിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപാപ്പയുമായി മാർത്തോമ്മാ സുറിയാനി സഭ എപ്പിസ്കോപ്പൽ സിന ഡ് അംഗങ്ങൾ കുടികാഴ്‌ച നടത്തിയിരുന്നു.
കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് ആർച്ച് ബിഷപ്പ് ഫ്ലാവിയ പാച്ചേ, തോമസ് മാർ കുറിലോസ്, മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഫാ. അഗസ്റ്റിൻ കാടേപറമ്പിൽ, ഫാ. ഫിലിപ് നെൽപുരപ്പറമ്പിൽ, ഫാ. ഹയാസിന്തേ ഡെസ്റ്റിവല്ലേ എന്നിവരും മാർത്തോമ്മാ സഭയെ പ്രതിനിധീകരിച്ച് ഡോ. ഐസക് മാർ ഫിലക്സിനോസ്, ഡോ. ജോസഫ് മാർ ഇവാനിയോസ്, റവ. ഡോ. കെ.ജി. പോത്തൻ, റവ. ഡോ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ. എ ബി റ്റി. മാമ്മൻ, റവ. ഡോ. വി.എസ്. വർഗീസ്, റവ. ഷിബി വർഗീസ്, റവ. അരുൺ തോമസ് എന്നിവരും പങ്കെടുത്തു.