India
ക്രിസ്തുമസ് ഒരുക്ക ഓൺലൈൻ ധ്യാനം ഇന്ന് മുതല്‍
ബിക്കി എബ്രഹാം/ പ്രവാചകശബ്ദം 17-12-2024 - Tuesday
പരിശുദ്ധ കത്തോലിക്ക തിരുസഭയിലെ വൈദികരുടെ നേതൃത്വത്തിൽ ഒന്നരലക്ഷത്തിലധികം വരുന്ന ദൈവജനം ഒന്നിച്ച് സമ്പൂർണ്ണ ബൈബിൾ വായിക്കുന്ന കൂട്ടായ്മയായ എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് ഒരുക്ക ഓൺലൈൻ ധ്യാനം ഇന്ന് മുതൽ ആരംഭിക്കുന്നു. ഇരുപതാം തീയതി വരെ നടക്കുന്ന ഓണ്‍ലൈന്‍ ധ്യാനത്തില്‍ ഫാ. ജോൺ കാട്ടാട്ട് വിസി, ബ്ര. തോമസ് പോൾ, ബ്ര. ജോസഫ് മാത്യു, സിസ്റ്റർ ആൻ മരിയ SH എന്നിവർ വിവിധ ദിവസങ്ങളില്‍ ശുശ്രൂഷ നയിക്കും.
എല്ലാദിവസവും ഇന്ത്യൻ സമയം രാത്രി 9 മണി മുതൽ 10.30 വരെയാണ് ZOOM-ല്‍ ശുശ്രൂഷ നടക്കുന്നത്. ക്രിസ്തുമസിന്റ ചൈതന്യത്തിലേക്കും ഉണർവ്വിലേക്കും പ്രത്യാശയിലേക്കും കൈപിടിച്ചുയർത്തുവാൻ സഹായിക്കുന്ന ഈ ഓൺലൈൻ ധ്യാന ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ സ്വാഗതം ചെയ്യുകയാണെന്ന് എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി പ്രസ്താവിച്ചു.
Join Zoom Meeting:
➤ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09
Meeting ID: 748 256 7296
Passcode: 1010
➤ YOUTUBE Channel LINK
[ഇന്ത്യൻ സമയം രാത്രി 8.50 മുതൽ സൂമിൽ ജോയിൻ ചെയ്യാവുന്നതാണ്. അതിനു സാധിക്കാത്തവർക്ക് ഈ ശുശ്രൂഷ 9 pm മുതൽ യുട്യൂബ് ലൈവ് ഉണ്ടായിരിക്കുന്നതാണ്.]
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟