News - 2024
വിശുദ്ധപദ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഒൗദ്യോഗികസംഘം വത്തിക്കാനിലെത്തി
സ്വന്തം ലേഖകന്‍ 03-09-2016 - Saturday
വത്തിക്കാന്‍: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ നേതൃത്വത്തില്‍ ഒൗദ്യോഗികസംഘം വത്തിക്കാനിലെത്തി. എം.പിമാരായ കെ.വി. തോമസ്, ആന്‍േറാ ആന്‍റണി, ജോസ് കെ. മാണി, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ സംഘത്തിലുണ്ട്.
നാളെയാണ് ചടങ്ങുകള്‍ നടക്കുക. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍, ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ് സാല്‍വേ, കൊന്‍റാഡ് കെ. സാങ്മ എം.പി, കത്തോലിക്കാ മെത്രാന്‍ സമിതിയായ സി.ബി.സി.ഐയുടെ സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡര്‍ മസ്കരിനാസ് എന്നിവരാണ് മറ്റംഗങ്ങള്‍.
ഒൗദ്യോഗിക സംഘത്തിനു പുറമേ, രണ്ടു മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘത്തിനും വത്തിക്കാന്‍ യാത്രക്ക് അനുമതി നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരാണ് വെവ്വേറെ സംഘങ്ങളെ നയിച്ച് വത്തിക്കാനിലെത്തുന്നത്. വൈദിക, സന്യസ്ഥ പ്രതിനിധികളും വത്തിക്കാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചുവരെ മമത ഇറ്റലിയില്‍ തങ്ങും. മനുഷ്യത്വത്തിന്‍െറ അമ്മയായിരുന്നു മദര്‍ തെരേസയെന്ന് മമത ട്വിറ്ററില്‍ കുറിച്ചു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക