India - 2025
ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ശുശ്രൂഷ ലെബനോനില്‍
28-01-2025 - Tuesday
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തയും കാതോലിക്കോസ് അസിസ്റ്റൻ്റുമായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ മാർച്ച് 25ന് ലെബനോനില്‍ നടക്കും. ലെബനോനിലെ അച്ചാനെ പാത്രിയർക്കാ അരമനയോടു ചേർന്നുള്ള സെൻ്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് കത്തീഡ്രലിലാണു സ്ഥാനാരോഹണം.
സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ മുഖ്യകാർമികത്വത്തിലാണ് സ്ഥാനാരോഹണ ശുശ്രൂഷകൾ നടക്കുക. സഭയിലെ മെത്രാപ്പോലീത്തമാരും ഭാരവാഹികളും വിശ്വാസികളും ശുശ്രൂഷകളിൽ പങ്കെടുക്കും. മാർച്ച് 26ന് ബാവയുടെ അധ്യക്ഷതയിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസ് നടക്കും.
