India - 2025
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം 26ന്
പ്രവാചകശബ്ദം 15-02-2025 - Saturday
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം 26ന് കോട്ടയം ലൂർദ് ഫൊറോന പള്ളി ഹാളിൽ നടക്കും. സംസ്ഥാനത്തെ 32 രൂപതകളിൽനിന്നുള്ള പ്ര തിനിധികൾ പങ്കെടുക്കും. സമ്മേളനത്തിനു മുന്നോടിയായുള്ള കെസിബിസിയുടെ സർക്കുലർ നാളെ പള്ളികളിൽ വായിക്കും. മദ്യ-ലഹരി വസ്‌തുക്കൾക്കും സർക്കാരിൻ്റെ മദ്യനയത്തിനുമെതിരേ ശക്തമായ താക്കീതും മുന്നറിയിപ്പുമാണ് സർക്കുലറിന്റെ ഉള്ളടക്കം.
സമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ യൂഹാനോൻ മാർ തെയോഡോഷ്യസ്, മാർ ജോസ് പുളിക്കൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഡോ. ആർ. ക്രിസ്‌തുദാസ്, ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ, മേജർ രവി, ഫാ. ജോൺ അരീക്കൽ, പ്രസാദ് കുരുവിള എന്നിവർ പ്രസംഗിക്കും.
![](/images/close.png)