India - 2025
അഖില കേരള പുത്തൻപാന ഗാനാലാപന മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
പ്രവാചകശബ്ദം 01-03-2025 - Saturday
തൃശൂർ: അർണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിൻ്റെ 325-ാം വാർഷിക ജുബിലിയോട് അനുബന്ധിച്ച് അർണോസ് പാതിരി അക്കാദമി സംഘടിപ്പിക്കുന്ന അഖില കേരള പുത്തൻപാന ഗാനാലാപന ഗ്രൂപ്പ് മത്സരത്തിലേക്ക് ഇടവക/ സ്ഥാപന/ സംഘട നാതലത്തിലുള്ള ടീമുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 23ന് സെന്റ് തോമസ് കോളജിലാണു മത്സരം.
രജിസ്ട്രേഷൻ അവസാനതീയതി - മാർച്ച് 15.
ഫോൺ 9074295436.
