News - 2025
ക്രിസ്തുവിന്റെ ജന്മസ്ഥലത്തു നിന്ന് തങ്ങള്‍ പ്രാർത്ഥിക്കുന്നു; പാപ്പയ്ക്കു കത്തയച്ച് ബെത്ലഹേം സർവ്വകലാശാല വിദ്യാർത്ഥികള്‍
പ്രവാചകശബ്ദം 08-03-2025 - Saturday
ബെത്ലഹേം: ഫ്രാൻസിസ് പാപ്പായോടുള്ള തങ്ങളുടെ ഐക്യവും, പ്രാർത്ഥനകളും അറിയിച്ചുകൊണ്ട് ബെത്ലഹേം സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ കത്തയച്ചു. നീതിക്കും, അന്തസ്സിനും, സമാധാനത്തിനും വേണ്ടി അചഞ്ചലമായി നിലകൊണ്ട ഫ്രാൻസിസ് പാപ്പായുടെ ധീരതയെ പ്രത്യേകം അനുസ്മരിച്ചും ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ സമയത്ത്, പാപ്പായുടെ മേൽ ധാരാളം ദൈവാനുഗ്രഹങ്ങൾ ചൊരിയപ്പെടുന്നതിനായി ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമിൽ നിന്ന് തങ്ങള്‍ പ്രാർത്ഥിക്കുന്നുവെന്ന വാക്കുകളോടെയുമാണ് വിദ്യാര്‍ത്ഥികളുടെ കത്ത്.
'ഒരിക്കലും "ഒറ്റയ്ക്ക് പോകാൻ" ശ്രമിക്കരുത്' എന്ന പരിശുദ്ധ പിതാവിന്റെ വാക്കുകൾ അനുസ്മരിച്ച വിദ്യാര്‍ത്ഥികള്‍, ഈ അവസ്ഥയിൽ ഫ്രാൻസിസ് പാപ്പ ഒറ്റയ്ക്കല്ല, മറിച്ച് തങ്ങളെല്ലാവരും കൂടെയുണ്ടെന്ന് ഉറപ്പും വിദ്യാർത്ഥികൾ കത്തിൽ അടിവരയിട്ടു. ഒരുമയ്ക്കുവേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനങ്ങൾ എപ്പോഴും നല്ല മനസോടെ സ്വീകരിക്കുന്നവരാണ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളെന്നു സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ഡോക്ടർ ഹെർണാൻ സാന്തോസ് ഗോൺസാലെസ് അനുസ്മരിച്ചു. കത്തോലിക്കാ സ്ഥാപനമായ ബെത്ലഹേം സർവ്വകലാശാല, മതാന്തര സംവാദത്തിന്റെയും അക്കാദമിക മികവിന്റെയും ഇടമാണ്.
